ADVERTISEMENT

എഴുകോൺ ∙ കല്ലുംപുറം സ്വാശ്രയ കർഷക വിപണിക്കു സമീപം അഖിൽ നിവാസ് എന്ന വീട്ടിൽ എന്നും ഉത്സവക്കാഴ്ചയാണ്. വീടിനുള്ളിൽ നിരന്നിരിക്കുകയാണു ഉത്സവ ഫ്ലോട്ടുകളുടെ തനിപ്പകർപ്പുകളായ ചെറുരൂപങ്ങൾ. ഈ വീട്ടിലെ മൂത്തമകൻ എസ്.അജിൻ (27) ആണ് കാഴ്ചക്കാർക്ക് കൗതുകമാകുന്ന കലാവിരുതിനു പിന്നിൽ. ലോക്ഡൗൺ കാലത്ത് തുടങ്ങിയ ‘ഫ്ലോട്ട് നിർമാണം’ പക്ഷേ വെറുതെ ആയില്ല, അജിനെ തേടിയെത്തിയത് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിന്റെയും ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിന്റെയും റെക്കോർഡുകളാണ്.പാഴായ തെർമോക്കോൾ കഷണങ്ങളിൽ നിന്നാണ് അതീവശ്രദ്ധയോടെ രൂപങ്ങൾ തയാറാക്കുന്നത്.

കത്തിയുടെ മൂർച്ചയും ശ്രദ്ധയും പ്രധാനം. അൽപമൊന്നു പാളിയാൽ പാഴായതു തന്നെ. 14 ചെറു ഫ്ലോട്ടുകളാണ് അജിൻ ഇങ്ങനെ നിർമിച്ചത്. തിരുവനന്തപുരം ഫൈൻ ആർട്സ് കോളജിൽ നിന്നു ശിൽപകലയിൽ ബിരുദം നേടിയ ആളാണ് അജിൻ. നാടകങ്ങളും നാടൻ പാട്ടുകളും പോലെയുള്ള സ്റ്റേജ് പരിപാടികളുടെ കർട്ടൻ, സെറ്റ് ഡിസൈൻ ജോലിയാണു മുഖ്യം. ഇരുപതോളം ഷോർട്ട് ഫിലിമുകളുടെ ആർട് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. ലോക്ഡൗൺ കാലത്തു സ്റ്റേജ് പരിപാടികൾ കുറഞ്ഞതോടെയാണ് തെർമോക്കോൾ ശിൽപകലയിലേക്കു തിരിഞ്ഞത്. 

മാതാപിതാക്കളായ ഇ.ആർ.സുകുവും സുശീലയും സഹോദരൻ അഖിലുമാണു പ്രോത്സാഹനം. റെക്കോർഡ് സ്വന്തമാക്കിയ അജിനെ എഴുകോൺ പഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിലിന്റെ നേതൃത്വത്തിൽ ആദരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com