ADVERTISEMENT

ചവറ∙ അപകടാവസ്ഥയിലായ വടക്കുംതല കൊതുമുക്ക് പാലത്തിൽ ഫോട്ടോ ഷൂട്ടിനു ആളെത്തുന്നത് അപകട ഭീതി ഉയർത്തുന്നു.  പന്മന വട്ടക്കായലും പള്ളിക്കലാറും വന്നു ചേരുന്ന വടക്കുംതല കൊതുമുക്ക് പാലം കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ നിന്ന് കെഎംഎംഎല്ലിലേക്ക് കൽക്കരി കൊണ്ടുപോകാനായി വർഷങ്ങൾക്ക് മുൻപ് നിർമിച്ചതാണ്.

പാളം ഉറപ്പിച്ചിരുന്ന സ്ലീപ്പർ കട്ടകൾ പൊടിഞ്ഞും കാൽനടക്കാർക്കായി ഉപയോഗിക്കുന്ന ഇരുമ്പ് ഷീറ്റും ദ്രവിച്ചടർന്ന് നിലയിലാണ്. ഇവിടെ ദിവസവും ഒട്ടേറെപ്പേരാണ് പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും ഫോട്ടോയെടുക്കാനുമായി എത്തുന്നത്. യുവതി യുവാക്കളും വിവാഹ പാർട്ടികളും പാലത്തിനു മുകളിൽ കയറി ദൃശ്യങ്ങൾ പകർത്തുന്നത് പതിവാണ്.

ഏത് സമയവും വെള്ളത്തിൽ പതിക്കാവുന്ന നിലയിൽ ദ്രവിച്ചിരിക്കുന്ന പാലത്തിന്റെ അപകടാവസ്ഥയെക്കുറിച്ചു മുന്നറിയിപ്പ് നൽകാറുണ്ടെങ്കിലും ആരും ചെവിക്കൊള്ളാറില്ലെന്ന് നാട്ടുകാർ പറയുന്നു.  പാലം കേന്ദ്രീകരിച്ചു സാമൂഹിക വിരുദ്ധ ശല്യവും വർധിക്കുന്നതായും പരാതി ഉണ്ട്. കരുനാഗപ്പള്ളി–ചവറ പൊലീസ് സ്റ്റേഷൻ അതിർത്തികളിലാണ് പാലം . ഇവിടെ പൊലീസിന്റെ ശ്രദ്ധ പതിയുന്നില്ലെന്നാക്ഷേപവും ഉണ്ട്.

English Summary: Do not cross this bridge anymore to take wedding photos. The bridge is in danger.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com