കൊല്ലം ജില്ലയിൽ 1383 പേർക്കു കൂടി കോവിഡ്
Mail This Article
കൊല്ലം ∙ ജില്ലയിൽ ഇന്നലെ 1383 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം മൂലം 1371 പേർക്കും 12 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 2146 പേർ രോഗമുക്തി നേടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം: കോർപറേഷൻ: 433. നഗരസഭകൾ: കരുനാഗപ്പളളി 37, കൊട്ടാരക്കര 21, പരവൂർ 22, പുനലൂർ 19 ഗ്രാമപഞ്ചായത്തുകൾ: അഞ്ചൽ 41, അലയമൺ 10, ആദിച്ചനല്ലൂർ 15, ആര്യങ്കാവ് 4, ആലപ്പാട് 4, ഇടമുളയ്ക്കൽ 23, ഇട്ടിവ 19, ഇളമാട് 18, ഇളമ്പളളൂർ 15, ഈസ്റ്റ് കല്ലട 8, ഉമ്മന്നൂർ 14, എഴുകോൺ 6, ഏരൂർ 25, ഓച്ചിറ 12, കടയ്ക്കൽ 20, കരവാളൂർ 17, കരീപ്ര 13,
കല്ലുവാതുക്കൽ 24, കുണ്ടറ 21, കുന്നത്തൂർ 9, കുമ്മിൾ 8, കുലശേഖരപുരം 6, കുളക്കട 15, കുളത്തൂപ്പുഴ 7, കൊറ്റങ്കര 11, ക്ലാപ്പന 4, ചടയമംഗലം 17, ചവറ 14, ചാത്തന്നൂർ 31, ചിതറ 17, ചിറക്കര 8, തലവൂർ 20, തഴവ 11, തൃക്കരുവ 4, തൃക്കോവിൽവട്ടം 22, തെന്മല 3, തേവലക്കര 21, തൊടിയൂർ 10, നിലമേൽ 5, നീണ്ടകര 3, നെടുമ്പന 19, നെടുവത്തൂർ 11, പട്ടാഴി 8, പട്ടാഴി വടക്കേക്കര 2, പത്തനാപുരം 24, പനയം 4, പന്മന 8, പവിത്രേശ്വരം 10, പിറവന്തൂർ 8, പൂതക്കുളം 11, പൂയപ്പളളി 13, പെരിനാട് 12, പേരയം 19, പോരുവഴി 11, മൺറോത്തുരുത്ത് 4, മയ്യനാട് 16, മേലില 5, മൈനാഗപ്പളളി 14, മൈലം 5, വിളക്കുടി 12, വെട്ടിക്കവല 17, വെളിനല്ലൂർ 24, വെളിയം 11, വെസ്റ്റ് കല്ലട 2, ശാസ്താംകോട്ട 12, ശൂരനാട് നോർത്ത് 9, ശൂരനാട് സൗത്ത് 5.
കോവിഡ് പരിശോധനാ നിരക്ക്: ലാബ് ഉടമകളുടെ ധർണ നാളെ
കോവിഡ് ആർടിപിസിആർ, ആന്റിജൻ പരിശോധനാനിരക്കു കുറച്ചതിൽ പ്രതിഷേധിച്ച് മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ നാളെ ഡിഎംഒ ഓഫിസിനു മുന്നിൽ ധർണ നടത്തും. സ്വകാര്യ മെഡിക്കൽ ലബോറട്ടറികളുടെ നിലനിൽപിനെ സാരമായി ബാധിക്കുന്നതാണ് സർക്കാർ തീരുമാനമെന്നു അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ബിജോയ് വി.തോമസ്, ജില്ലാ പ്രസിഡന്റ് എസ്. വിജയൻ പിള്ള, സെക്രട്ടറി എ. സത്താർ എന്നിവർ പറഞ്ഞു.
കേരളത്തിൽ ഭൂരിഭാഗം കോവിഡ് പരിശോധന നടക്കുന്നതു സ്വകാര്യ ലബോറട്ടറികളിലാണ്. 40–50 ലക്ഷം രൂപ ചെലവഴിച്ചാണ് ലാബുകൾ സജ്ജമാക്കിയത്. മോളിക്യുലാർ ബയോളജിയിൽ പ്രാവീണ്യം നേടിയ വിദഗ്ധരുടെ സേവനവും ആവശ്യമാണ്. സാംപിൾ ശേഖരണം മുതൽ ഐസിഎംആർ നിർദേശിച്ച മാലിന്യ നിർമാർജനം വരെ 8 ഘട്ടങ്ങളിലൂടെയാണു കോവിഡ് പരിശോധന പൂർത്തിയാകുന്നത്. അക്ഷീണം പ്രവർത്തിച്ചാൽ മാത്രമേ കൃത്യസമയത്ത് പരിശോധനാ ഫലം നൽകാൻ കഴിയുകയുള്ളു. ജീവനുള്ള വൈറസിനെ കൈകാര്യം ചെയ്യുന്നതിനാൽ ഗുണനിലവാരമുള്ള പിപിഇ ഗ്ലൗസ്. മാസ്ക് തുടങ്ങിയ സുരക്ഷാ ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്. ഇത്തരം കാര്യങ്ങൾ പരിഗണിക്കുകയോ ലബോറട്ടറികളുമായി ചർച്ച നടത്തി പ്രായോഗിക ബുദ്ധിമുട്ടുകൾ മനസ്സിലാക്കുകയോ ചെയ്യാതെയാണ് സർക്കാർ നിരക്കു കുറച്ചതെന്ന് അവർ ആരോപിച്ചു.