ADVERTISEMENT

പുനലൂർ ∙ പ്രഖ്യാപനം ഏറെ ഉണ്ടായെങ്കിലും കല്ലടയാറിന്റെ തീരത്ത് കെഎസ്ആർടിസി ഡിപ്പോയുടെ പിൻഭാഗത്തെ പാർക്ക് തുറന്നു കൊടുക്കുന്നതിന് നടപടിയായില്ല.   പാർക്കിലെ നടപ്പാതയിലേക്ക് കാട്  പടർന്നതും  സമീപപ്രദേശങ്ങൾ വൃത്തിഹീനമായി കിടക്കുന്നതും പ്രശ്നമാകുന്നു. ടൂറിസം വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചാണ് രണ്ടര വർഷം മുൻപാണ് പാർക്കിന്റെ പണികൾ  ആരംഭിച്ചത്. തൂക്കു പാലത്തിന്റെ ദൂരക്കാഴ്ചയും കല്ലടയാറിന്റെ ദൃശ്യഭംഗിയും  ആസ്വദിക്കാൻ   പട്ടണ മധ്യത്തിലെ പാർക്കിൽ നിന്നാൽ കഴിയും  .

കല്ലടയാറിന്റെ എതിർ വശത്ത് ഡിടിപിസിയുടെ സ്നാനഘട്ടവും ഉണ്ട്. എന്നാൽ ഒന്നര വർഷം മുൻപ് ആരംഭിച്ച അറ്റകുറ്റപ്പണി ഇതുവരെ പൂർത്തിയായില്ല. ടൂറിസം വകുപ്പിന്റെ പാർക്കിൽ കുളി സാധ്യമാക്കണമെങ്കിൽ ആറിന്റെ വശത്തുനിന്ന് കൂടുതൽ കാടുകളും ജൈവ അവശിഷ്ടങ്ങളും മാറ്റേണ്ടതായിട്ടുണ്ട്.   പട്ടണത്തിൽ എത്തുന്ന സഞ്ചാരികൾക്ക് വിശ്രമിക്കുന്നതിന് സൗകര്യം ഇല്ലെന്ന പരാതിക്കു പരിഹാരമായാണ്  പാർക്ക് നിർമിച്ചത്. ഇടയ്ക്ക് പി.എസ്. സുപാൽ എംഎൽഎ ഇടപെട്ട് അവലോകന യോഗങ്ങൾ നടന്നെങ്കിലും നിർമാണത്തിൽ പുരോഗതി ഉണ്ടായില്ല .അടിയന്തരമായി പാർക്കിന്റെ അനുബന്ധ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് തുറന്നു കൊടുക്കണമെന്ന ആവശ്യം ശക്തമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com