ADVERTISEMENT

കൊല്ലം ∙ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസിൽ കുറ്റപത്രത്തിന്റെ പകർപ്പുകൾ പരവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ പ്രോസിക്യൂഷൻ ഹാജരാക്കി. വിചാരണ നേരിടുന്ന 51 പ്രതികൾക്കു നൽകുന്നതിനാണ് 51 കെട്ടുകളാക്കി ഹാജരാക്കിയത്. ഓരോ കെട്ടിനും 13.5 കിലോഗ്രാം വീതമുണ്ട്. ആകെ 2.09 ലക്ഷം പേജ്. കുറ്റപത്രം 10,855 പേജുകൾ വീതമാണെങ്കിലും ഇതിൽ 4022 പേജ് വീതം സൗജന്യമായി നൽകാമെന്നു പ്രോസിക്യൂഷൻ നേരത്തെ കോടതിയിൽ ഉറപ്പു നൽകിയിരുന്നു. ഇവയാണു ഹാജരാക്കിയത്.

ഇന്നലെ ഉച്ചയ്ക്കു കൊല്ലം ക്രൈംബ്രാഞ്ച് ഓഫിസിൽനിന്നു ഡിവൈഎസ്പി എം.എ നസീറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ സി.ജോസ് പ്രതാപ്, അഷറഫ് ബൈജു, എഎസ്ഐ അബ്ദുൽ കബീർ, ജോ ചാക്കോ, അഭിലാഷ് എന്നിവരടങ്ങിയ സംഘം 2 ജീപ്പുകളിലായാണു കുറ്റപത്രം എത്തിച്ചത്. ഓരോ പ്രതിക്കും 10,855 പേജിന്റെയും പകർപ്പ് നൽകണമെന്ന പരവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. തുടർന്നാണ് 4022 പേജ് വീതം കോടതിയിൽ ഹാജരാക്കിയത്.

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാകും ബാക്കി പേജുകളുടെ കാര്യത്തിൽ തീരുമാനം. വിചാരണയ്ക്കു പ്രത്യേക  കോടതി ഹൈക്കോടതി അനുവദിക്കുകയും  തസ്തിക സൃഷ്ടിക്കാൻ സർക്കാർ തീരുമാനം എടുക്കുകയും ചെയ്തിട്ടുണ്ട്. വിചാരണ തുടങ്ങിയാൽ മുടങ്ങാതെ നടക്കും. കേസിൽ 59 പ്രതികൾ ഉണ്ടെങ്കിലും 8 പേർ ജീവിച്ചിരിപ്പില്ല. 2016 ഏപ്രിൽ 10നു പുലർച്ചെ 3.30ന് ആയിരുന്നു വെടിക്കെട്ട് ദുരന്തം. 110 പേർ മരിച്ചു. 750 ലേറെ പേർക്കു പരുക്കേറ്റു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com