ADVERTISEMENT

കൊല്ലം∙ താന്നി ബീച്ച് പരിസരത്തെ മാലിന്യം നീക്കം ചെയ്യാൻ നടപടി ആരംഭിച്ച് മയ്യനാട് ഗ്രാമപ്പഞ്ചായത്ത്. താന്നിയിൽ പരവൂർ കായലിനോട് ചേർന്ന് വൻ തോതിൽ മാലിന്യം തള്ളുന്നതായി മാധ്യമങ്ങളിൽ വാർത്ത പ്രസിദ്ധീകരിച്ചതോടെയാണ് പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി തുടങ്ങിയത്. കൊല്ലം–പരവൂർ തീരദേശ പാതയിൽ റോഡരികിലെ മാലിന്യമാണ് ഇന്നലെ നീക്കം ചെയ്യാൻ തുടങ്ങിയത്. കായലിനോട് ചേർന്നു തള്ളിയ മാലിന്യം ഉടൻ നീക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. രാത്രി മാലിന്യങ്ങൾ തള്ളുന്നവരെ കണ്ടെത്താൻ പൊലീസ് പട്രോളിങ് ശക്തമാക്കാൻ ഇരവിപുരം പൊലീസിന് കത്ത് നൽകിയതായും മാലിന്യവുമായി വരുന്ന വാഹനങ്ങൾ കണ്ടെത്താൻ കെൽട്രോണുമായി ചേർന്ന് താന്നി ബീച്ചിലും പരിസരത്തും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ നടപടി ആരംഭിച്ചെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. 

ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ താന്നി ബീച്ചിലും പരിസരത്തും വലിയ തോതിൽ മാലിന്യം തള്ളുന്നതിനെതിരെ കഴിഞ്ഞ ദിവസം മത്സ്യത്തൊഴിലാളികളുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉയർന്നിരുന്നു. കായലിനോട് ചേർന്ന് ഉണ്ടായിരുന്ന മാലിന്യ കൂമ്പാരത്തിൽ നിന്ന് തെർമോകോളും പ്ലാസ്റ്റിക്കും ഉൾപ്പടെയുള്ള മാലിന്യങ്ങൾ മഴയിൽ കായലിലേക്ക് ഒലിച്ചിറങ്ങുകയാണ്. കായലിന്റെ മത്സ്യ സമ്പത്തിനെ ബാധിക്കുന്ന തരത്തിൽ മാലിന്യ പ്രശ്നം മാറും എന്നാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ആശങ്ക . ജനവാസ മേഖല അല്ലാത്തതിനാൽ രാത്രി മാലിന്യം തള്ളുന്നത് തുടരുകയാണെന്ന് പ്രദേശവാസികൾ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com