പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ് 19 ലേക്ക് മാറ്റി
Mail This Article
കൊല്ലം∙ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ് പരവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി 19 ലേക്കു മാറ്റി. എല്ലാ പ്രതികൾക്കും കുറ്റപത്രത്തിന്റെ മുഴുവൻ പേജിന്റെയും പകർപ്പ് നൽകാമെന്ന ഉത്തരവിനെതിരെ ഹൈക്കോടതിയുടെ സ്റ്റേ നിലനിൽക്കുന്നതിനാലാണ് കേസ് മാറ്റിയത്.കേസ് വിചാരണയ്ക്ക് പ്രത്യേക കോടതിക്ക് താമസിയാതെ സ്ഥലം ഏറ്റെടുക്കും. കേസിന്റെ വിചാരണയ്ക്ക് പ്രത്യേക കോടതി അനുവദിച്ചു ഹൈക്കോടതി ഉത്തരവായിരുന്നു.
തസ്തിക സൃഷ്ടിക്കുന്നതിനു മന്ത്രിസഭായോഗം അടുത്തിടെ തീരുമാനിക്കുകയും ചെയ്തു. ഇതു സംബന്ധിച്ചു സർക്കാർ ഹൈക്കോടതിക്കു കത്തെഴുതിയിട്ടുണ്ട്.കൊല്ലത്തു സ്പെഷൻ കോടതി സ്ഥാപിക്കാനാണ് ധാരണ. ചിന്നക്കടയിൽ കോർപറേഷൻ വ്യാപാര സമുച്ചയത്തിന്റെ മുകളിലെ 2 നിലകളാണ് പ്രത്യേക കോടതിക്കു പരിഗണിച്ചത്. ജുഡീഷ്യറി, കേസ് അന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് സംഘം, സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എന്നിവർ ചേർന്നു സ്ഥലം സന്ദർശിക്കുകയും സർക്കാരിനും ഹൈക്കോടതിക്കും റിപ്പോർട്ട് നൽകുകയും ചെയ്തിട്ടുണ്ട്.
തീരുമാനം ഉണ്ടായാൽ ഉടൻ ജുഡീഷ്യറിക്ക് വേണ്ടി ജില്ലാ ജഡ്ജി സ്ഥലം ഏറ്റെടുക്കും. ഇതിനിടെ പ്രത്യേക കോടതി പരവൂരിൽ ആരംഭിക്കണമെന്നു കാണിച്ചു പരവൂർ ബാർ അസോസിയേഷൻ കോടതിയെ സമീപിച്ചിരുന്നു.