ADVERTISEMENT

കൊല്ലം∙ ഓണത്തിനു മുന്നോടിയായുള്ള ലഹരിമരുന്നു വിൽപന തടയുന്നതിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷനിലും പാഴ്സൽ കേന്ദ്രങ്ങളിലും ജില്ലാ എക്സൈസ് സംഘം പൊലീസിന്റെയും ഡോഗ് സ്ക്വാഡിന്റെയും സഹായത്തോടെ പരിശോധന നടത്തി. കൊല്ലം ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ ബി.സുരേഷിന്റെ ഉത്തരവ് പ്രകാരം അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ വി.റോബർട്ട് ആണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. കഴിഞ്ഞ ദിവസങ്ങളിൽ പാഴ്സൽ സർവീസുകളിലൂടെയുള്ള എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ കടത്ത് കൊല്ലം എക്സൈസ് പിടികൂടിയിരുന്നു.

 ഉടമസ്ഥരില്ലാതെ കിടന്നിരുന്നതും സംശയം തോന്നിയതുമായ പാഴ്സലുകൾ പരിശോധിച്ചു. യാത്രക്കാരെയും അവരുടെ ബാഗേജുകളും പരിശോധനയ്ക്ക് വിധേയമാക്കി. ലഹരി വസ്തുക്കൾ കണ്ടെത്താൻ പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡ് കെ–9 ലെ പൊലീസ് നായയുടെ സഹായത്തോടെ ആയിരുന്നു പരിശോധന. ആർപിഎഫ് ഉദ്യോഗസ്ഥരും പരിശോധനയ്ക്ക് സഹകരിച്ചു. തുടർന്നും ഇത്തരത്തിൽ പരിശോധനകൾ ഉണ്ടാകുമെന്ന് കൊല്ലം ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ ബി.സുരേഷ് പറഞ്ഞു. 

എക്സൈസ് ഇന്റലിജൻസ് ബ്യൂറോ എക്സൈസ് ഇൻസ്പെക്ടർ ജലാലുദ്ദീൻ കുഞ്ഞ്, കൊല്ലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടി.രാജു ,പ്രിവന്റീവ് ഓഫിസർമാരായ ജോൺ, വിജയകൃഷ്ണൻ, ശ്രീകുമാർ , ബിനു ലാൽ ,മനീഷ്യസ് ,വനിതാ സിവിൽ എക്സൈസ് ഓഫിസർ ജി.ഗംഗ, എക്സൈസ് ഡ്രൈവർ രാജഗോപാൽ എന്നിവരും ആർപിഎഫ് ഉദ്യോഗസ്ഥരായ എഎസ്ഐ ജി.സുരേഷ്, ഹെഡ് കോൺസ്റ്റബിൾ വേണുനാഥൻ പിള്ള, ആർപിഎഫ് വനിതാ ഓഫിസർ ഷിൻജി രാജ് , ഡോഗ് സ്ക്വാഡ് സീനിയർ സിവിൽ പൊലീസ് ഓഫിസർ വിനോദ് കുമാർ, പൊലീസ് ഡ്രൈവർ അനിൽകുമാർ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com