കടൽ കണ്ട്, ഓണമാഘോഷിച്ച് സാന്ത്വന പരിചരണ രോഗികൾ
Mail This Article
×
പുത്തൂർ ∙ വീൽചെയറിൽ ഇരുന്നാണെങ്കിലും അവർ കടൽ കണ്ടു, മനം നിറഞ്ഞു വീടുകളിലേക്കു മടങ്ങി. പവിത്രേശ്വരം പഞ്ചായത്തും എസ്എൻപുരം കുടുംബാരോഗ്യ കേന്ദ്രവും ചേർന്നു നടത്തിയ ‘സാന്ത്വന പരിചരണം കുടുംബസംഗമം’ പരിപാടിയാണ് സാന്ത്വന പരിചരണത്തിലുള്ളവർക്ക് വേറിട്ട ഓണാഘോഷം ഒരുക്കിയത്. രാവിലെ കോവൂർ കുഞ്ഞുമോൻ എംഎൽഎ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.ബി.ശശികല, സ്ഥിരസമിതി അധ്യക്ഷരായ അജിത രമേശ്, ജി.എൻ.മനോജ്, എസ്.സിന്ധു, മെഡിക്കൽ ഓഫിസർ ഡോ.ജുനു, ഹെൽത്ത് ഇൻസ്പെക്ടർ ലത ദാമോദരൻ തുടങ്ങിയവർ പ്രസംഗിച്ചു. പുത്തൂർ റോട്ടറി ക്ലബ് ഭക്ഷ്യധാന്യ കിറ്റുകൾ സമ്മാനിച്ചു. ഓണസദ്യയും കലാപരിപാടികളും കഴിഞ്ഞു വൈകിട്ട് കൊല്ലം ബീച്ചിലേക്കു ഉല്ലാസ യാത്രയും നടത്തി. രോഗികൾക്ക് ഒപ്പം കുടുംബാംഗങ്ങളും പങ്കാളികളായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.