ADVERTISEMENT

ഓച്ചിറ∙യുവാവിനെ ബാറിൽ നിന്നു കാറിൽ തട്ടിക്കൊണ്ടുപോയി കുത്തിപ്പരുക്കേൽപിച്ച കേസിൽ പ്രതി അറസ്റ്റിൽ. കറ്റാനം ഭരണിക്കാവ് പള്ളിക്കൽ ബിസ്മില്ല മൻസിൽ ബൃനോഷ് ഖാൻ (29)നെയാണ് ഓച്ചിറ പൊലീസ്  ഇന്നലെ അറസ്റ്റ് ചെയ്തത്. കായംകുളം സ്വദേശി ജ്യോതിഷിനെ കഴിഞ്ഞ 13ന് രാത്രി 10.30ന് ഓച്ചിറയിലെ ബാറിൽ നിന്നു കാറിലെത്തിയ 3 ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോകുകയായിരുന്നു. സംഭവത്തിലെ രണ്ടാം പ്രതിയാണ് ബൃനോഷ് ഖാൻ. മൂന്നാം പ്രതിയെ കായംകുളം സ്വദേശി കാട്ടിൽശേരിൽ ഷംനാദിനെ മുൻപ് അറസ്റ്റ് ചെയ്തിരുന്നു. 

മുഖ്യപ്രതിയും ക്വട്ടേഷൻ സംഘത്തലവനുമായ കായംകുളം സ്വദേശി തക്കാളി ആഷിക് ഒളിവിലാണ്. ജ്യോതിഷിനെ മുൻപ് വധിക്കാൻ ശ്രമിച്ച കേസ് പിൻവലിക്കണമെന്നു ആവശ്യപ്പെട്ടാണ് സംഘം ജ്യോതിഷിനെ ബാറിൽ നിന്നു തട്ടിക്കൊണ്ടുപോയി കുത്തിപ്പരുക്കേൽപിച്ചതെന്നു പൊലീസ് പറഞ്ഞു. ഓച്ചിറ എസ്ഐ എൽ.നിയാസ്, എഎസ്ഐ സന്തോഷ്, സീനിയർ സിവിൽ ഓഫിസർമാരായ വിനോദ്, ഹരീഷ്, പ്രേംസൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.  കരുനാഗപ്പള്ളി മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com