ADVERTISEMENT
ചവറ∙ എംഡിഎംഎയുമായി യുവാക്കൾ പൊലീസ് പിടിയിലായി. ചവറ പഴഞ്ഞിക്കാവ് മേച്ചേരിൽ വീട്ടിൽ അനന്തു (21), ചവറ ബ്രിജ് കൃഷ്ണൻ നടയ്ക്കു സമീപം കൗസ്തംഭം വീട്ടിൽ ഗംഗൻ പിള്ള (21) എന്നിവരെയാണ്  ഓണത്തോടനുബന്ധിച്ചു നടന്ന സ്പെഷൽ ഡ്രൈവിൽ ഇന്നലെ രാത്രി ചവറ പൊലീസ് പിടികൂടിയത്. ഇവരിൽ നിന്നു 5.5 ഗ്രാം എംഡിഎംഎ കണ്ടെത്തി. തമിഴ്നാട്ടിലെ   എൻജിനീയറിങ് കോളജിൽ പഠിക്കുന്ന  ഗംഗൻ പിള്ള ബെംഗളൂരുവിലെത്തി എംഡിഎംഎ വാങ്ങി അവിടെ നിന്നു കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചു നൽകുകയാണ് പതിവെന്നും ചവറയിൽ അനന്തു വഴി പലയിടങ്ങളിലും വിൽപന നടത്തിവരുന്നുണ്ടെന്നും കൂടുതൽ പണം സമ്പാദിക്കുകയാണ് മയക്കുമരുന്നു കടത്തിനു പിന്നിലുള്ളതെന്നും പൊലീസ് പറഞ്ഞു.  ഇൻസ്പെക്ടർ യു.പി.വിപിൻകുമാർ, എസ്ഐമാരായ  വി.എൻ.ജിബി, മഥൻ, എസ്‌സിപിഒ തമ്പി, സിപിഒ പി.അനു എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com