ADVERTISEMENT

ഓയൂർ ∙ ചെറിയവെളിനല്ലൂർ ആയിരവില്ലിപ്പാറ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു സമരസമിതി നടത്തുന്ന സത്യഗ്രഹം 118ാം ദിവസത്തിലേക്ക്. 117ാം ദിവസം ഇളമാട് ഗ്രാമപ്പഞ്ചായത്തംഗങ്ങളും ബിജെപി മണ്ഡലം സമിതിയംഗങ്ങളുമായ ജയകുമാരിയും എസ് ഷീജയും നിരാഹാര സമരം നടത്തി. ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് മന്മദൻ നായർ ഉദ്ഘാടനം ചെയ്തു. ശോഭനയമ്മ അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം ബിജെപി സംസ്ഥാന കമ്മിറ്റിയംഗം ബി.രാധാമണി ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് അനിൽകുമാർ അധ്യക്ഷത വഹിച്ചു. 

ബൈജു ചെറിയവെളിനല്ലൂർ, സലാഹുദീൻ, അർക്കന്നൂർ സുരേഷ്, ബദറുദീൻ, ഭാർഗവൻ, ജയിംസ് എൻ ചാക്കോ, ഷൈലജാ മധു, ത്രിവിക്രമൻ എന്നിവർ പ്രസംഗിച്ചു. 118ാം ദിവസം സിപിഐ കണ്ണംങ്കോട് ബ്രാഞ്ച് കമ്മിറ്റിയംഗം കെ.ഗോപാലകൃഷ്ണക്കുറുപ്പ് സമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചു നിരാഹാരം അനുഷ്ഠിച്ചു. കേരള പ്രവാസി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സുലൈമാൻ ഉദ്ഘാടനം ചയ്തു. സമാപന സമ്മേളനം സിപിഐ നേതാവ് എസ്.അഷറഫ് ഉദ്ഘാടനം ചെയ്തു.അനിൽകുമാർ അധ്യക്ഷത വഹിച്ചു. അശോകൻ, ജി.വിക്രമൻ, ഐ.മുഹമ്മദ് റഷീദ്, ബൈജു ചെറിയവെളിനല്ലൂർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com