യുവാവിനെ കാപ്പ ചുമത്തി ജയിലിലേക്ക് അയച്ചു
Mail This Article
×
ചവറ∙ ഒട്ടേറെ കേസുകളിൽ പ്രതിയായ പന്മന മേക്കാട് രഞ്ജിത്ത് ഭവനിൽ അമ്പിളി എന്നു വിളിക്കുന്ന ശ്രീജിത്തിനെ(30) കാപ്പ ചുമത്തി തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് അയച്ചു. വധശ്രമം, നരഹത്യാ ശ്രമം, സ്ത്രീകൾക്കെതിരെയുള്ള ലൈംഗികാതിക്രമം, ലഹരിമരുന്നു കുത്തിവച്ച് ആളുകളെ തട്ടിക്കൊണ്ടുപോയി കവർച്ച, അക്രമം, അടിപിടി തുടങ്ങിയ ഒട്ടേറെ കേസുകളിൽ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫ് കലക്ടർ അഫ്‌സാന പർവീണിനു സമർപ്പിച്ച റിപ്പോർട്ട് പ്രകാരമാണ് കരുതൽ തടങ്കലിന് ഉത്തരവായത്. ചവറ പൊലീസ് ഇൻസ്പെക്ടർ യു.പി.വിപിൻ കുമാർ, എസ്ഐ അഖിൽ, എസ്‌സിപിഒ ഷീജ, സിപിഒ പി.അനു എന്നിവരടങ്ങിയ സംഘമാണു സബ് ജയിലിൽ കഴിയുന്ന ശ്രീജിത്തിനെ അറസ്റ്റ് ചെയ്തു കരുതൽ തടങ്കലിലാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.