ടൈറ്റാനിയം പിഗ്‌മെന്റ് ഷെഡിൽ വെള്ളംകയറി
Mail This Article
×
കൊല്ലം ∙ കഴിഞ്ഞ ദിവസം രാത്രി പെയ്ത മഴയിൽ ചവറ കെഎംഎംഎലിൽ ടൈറ്റാനിയം പിഗ്‌മെന്റ് സൂക്ഷിച്ചിരിക്കുന്ന ഷെഡുകളിലും വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിലും വെള്ളം കയറി. 10800 ടണ്ണിലധികം ടൈറ്റാനിയം പിഗ്‌മെന്റ് ആണു കമ്പനിയിൽ കെട്ടിക്കിടക്കുന്നത്. വൻതുക മുടക്കിയുള്ള ഓട നിർമാണം ഉൾപ്പെടെയുള്ള ജോലികളുടെ അശാസ്ത്രീയതയും ഗുണനിലവാരമില്ലായ്മയുമാണ് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ടൈറ്റാനിയം പിഗ്‌മെന്റ് സൂക്ഷിച്ചിരിക്കുന്ന ചാക്കുകൾ അടക്കം നനഞ്ഞതു വഴി വൻ നഷ്ടം ഉണ്ടായതായി സംശയമുണ്ടെന്നു ജീവനക്കാർ പറയുന്നു.ടൈറ്റാനിയം പിഗ്‌മെന്റ് ഉൾപ്പെടെ ഒന്നിനും വെള്ളപ്പൊക്കത്തിൽ നാശമുണ്ടായിട്ടില്ലെന്നു കെഎംഎംഎൽ മാനേജിങ് ഡയറക്ടർ ജെ. ചന്ദ്രബോസ് പറഞ്ഞു. ഓട അടഞ്ഞതാണു വെള്ളം കെട്ടാൻ കാരണം. ഇതു പരിഹരിക്കാൻ നടപടിയെടുത്തതായും എംഡി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.