ADVERTISEMENT

കുണ്ടറ∙ ലോകകപ്പ് ഫുട്ബോളിനോട് അനുബന്ധിച്ചു ഖത്തർ പുറത്തിറക്കിയ സ്‌പെഷൽ റിയാൽ സ്വന്തമാക്കിയിരിക്കുകയാണു കുണ്ടറ ഇളംമ്പള്ളൂർ മനോരേഷ്മയിൽ ഫെസ്റ്റസ് മനോജ്.ഫുട്ബാൾ ലോകകപ്പിന് ആതിഥ്യം വഹിക്കുന്ന വർഷമായ 2022നെ സൂചിപ്പിക്കാനാണു ഖത്തർ സെൻട്രൽ ബാങ്ക്, സുപ്രീം കമ്മിറ്റി ഫോർ പ്രോജക്ട് ആൻഡ് ലെഗസി എന്നിവ ചേർന്ന് 22ന്റെ റിയാൽ കഴിഞ്ഞ 9നു പുറത്തിറക്കിയത്.

ലോകകപ്പ് ലോഗോ, ഉദ്ഘാടന മത്സര വേദിയായ അൽ ബെയ്ത് സ്റ്റേഡിയം, ഫൈനൽ വേദിയായ ലുസൈൽ സ്റ്റേഡിയം, ഖത്തറിന്റെ ദേശീയ ചിഹ്നം, സുബാര കോട്ട എന്നിവയുടെ ചിത്രങ്ങളാണ് 22 റിയാലിന്റെ കറൻസിയിലുള്ളത്.റിയാൽ പുറത്തിറങ്ങിയത് അറിഞ്ഞപ്പോൾ തന്നെ ഖത്തറിലുള്ള സുഹൃത്ത് വഴി സ്‌പെഷൽ 22 റിയാൽ സംഘടിപ്പിക്കുകയായിരുന്നു.35 വർഷമായി കറൻസി ശേഖരണം ഹോബിയാക്കിയ മനോജിന്റെ ശേഖരണത്തിലെ താരം ആയിരിക്കുകയാണ് 22 റിയാൽ.

ജില്ലയിൽ വേറെ ആർക്കും ലഭിച്ചിട്ടില്ലെന്നാണു ന്യൂമിസ്മാറ്റിക്സ് ആൻഡ് ഫിലാറ്റലിക് അസോസിയേഷൻ കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ മനോജ് പറയുന്നത്.ജോൺ പോൾ രണ്ടാമൻ മാർപാപ്പ, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുടെ ആയിരത്തിലധികം ചിത്രങ്ങൾ, പുരാവസ്തുക്കൾ, സ്റ്റാംപ്, നാണയങ്ങൾ, കറൻസികൾ തുടങ്ങിയവയുടെ വലിയ ശേഖരമാണ് മനോജിന്റെ പക്കലുള്ളത്. ലോകകപ്പിന്റെ ആവേശത്തോടൊപ്പം സ്‌പെഷൽ റിയാൽ സ്വന്തമാക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മനോജ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com