അലങ്കാര മത്സ്യങ്ങളുടെ അക്വേറിയം നാളെ തുറക്കും
Mail This Article
×
തെന്മല ∙ കോവിഡിൽ അടച്ചു പൂട്ടിയ മത്സ്യഫെഡ് അലങ്കാര മത്സ്യങ്ങളുടെ അക്വേറിയം നാളെ മുതൽ സഞ്ചാരികൾക്കായി തുറക്കുന്നു. തെന്മല ഇക്കോ ടൂറിസം മേഖലയിൽ വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രമായിരുന്ന അക്വേറിയം തുറക്കണമെന്ന ആവശ്യം വളരെ നാളുകളായി ഉയർന്നിരുന്നു.
അക്വേറിയത്തിനൊപ്പം അലങ്കാര മത്സ്യക്കുഞ്ഞുങ്ങളുടെ വിൽപനയും ഇവിടെ നടക്കുന്നുണ്ടായിരുന്നു. കോവിഡ് തീർത്ത പ്രതിസന്ധി അതിജീവിച്ചാണ് നാളെമുതൽ അക്വേറിയം തുറക്കാനുള്ള നടപടിയുമായി മത്സ്യഫെഡ് മുന്നോട്ട് വന്നത്. അക്വേറിയത്തിന്റെ നവീകരണം നടത്തിയതിനൊപ്പം 25 ഇനം മത്സ്യങ്ങളെയും ഇവിടെ എത്തിച്ചിട്ടുണ്ട്. മുതിർന്നവർക്ക് 20 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ് പ്രവേശന നിരക്ക്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.