ADVERTISEMENT

കൊല്ലം∙ ക്യൂബൻ ജനതയോട് കേരളം കാണിക്കുന്ന സ്നേഹത്തിന് നന്ദി പറഞ്ഞ് ചെ​ ഗവാരയുടെ മകൾ ‘ഭൂമിയുടെ രണ്ട് കോണിൽ ആയിരുന്നിട്ടു പോലും എന്റെ ജനതയ്ക്ക് ആവശ്യമുള്ളപ്പോഴൊക്കെ നിങ്ങൾ ഒപ്പമുണ്ടായിരുന്നു. ഹൃദയത്തിൽ നിന്നുള്ള നന്ദി’– അവർ പറഞ്ഞു.അലെയ്ഡയ്ക്കും ചെ ഗവാരയുടെ കൊച്ചുമകൾ ഡോ.എസ്തഫാനിയ ​ഗവാരയ്ക്കും കൊല്ലം പൗരാവലി നൽകിയ സ്വീകരണത്തിനു നന്ദി പറയുകയായിരുന്നു.മനുഷ്യർ കുറച്ചുകൂടി മെച്ചപ്പെട്ട ഒരു ലോകം അർഹിക്കുന്നുണ്ട്

.നിർഭാഗ്യവശാൽ നമുക്ക് ജീവിത മൂല്യങ്ങൾ നഷ്ടപ്പെടുകയും നിലനിൽക്കാനുള്ള അവകാശം പോലും ഹനിക്കപ്പെടുകയുമാണ്. യുദ്ധങ്ങൾക്കും മഹാമാരികൾക്കും ഇടയിൽ നമുക്ക് നമ്മുടെ വാസസ്ഥലം നഷ്ടപ്പെടുമ്പോഴും പലരും ഇതിനോട് പുലർത്തുന്ന നിസ്സംഗത ആശങ്കപ്പെടുത്തുന്നു.മനുഷ്യന്റെ ആർദ്രതയുടെ ഏറ്റവും അലിവുള്ള പ്രകാശനമാണ് ഐക്യപ്പെടൽ. ഒരാളോട് നമ്മൾ ചേർന്ന് നിൽക്കുമ്പോൾ അത് അയാളുടെ ഏറ്റവും വലിയ ആവശ്യവും ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമയുമായി മാറുന്നു. അതിനുമപ്പുറം മനുഷ്യൻ എന്ന നിലയിൽ നമ്മളെ വളരാനും മനസ്സിന് നിറവു നൽകാനും സാധിക്കുന്നു.

ലോകത്തിലെ എല്ലാ മനുഷ്യർക്കും വേണ്ടി മെച്ചപ്പെട്ട ഒരു ലോകം സൃഷ്ടിക്കാനുള്ള പരിശ്രമത്തിൽ ഒരുമിച്ച് നിൽക്കാം– അലെയ്ഡ പറഞ്ഞു. തുറന്ന ജീപ്പിൽ ഇരുവരും സ്വീകരണകേന്ദ്രത്തിൽ എത്തി. ബൈക്കുകളിൽ എസ്‌എഫ്‌ഐ , ഡിവൈഎഫ്‌ഐ പ്രവർത്തകരും ബാൻഡ് സംഘവും സഞ്ചരിച്ചു. ചെയുടെ ചിത്രം പതിച്ച പ്ലക്കാർഡുകളുമായി സ്‌ത്രീകളും കുട്ടികളുമടക്കമുള്ളവർ പിന്നാലെയെത്തി.

സിപിഎം പൊളിറ്റ്‌ ബ്യൂറോ അംഗം എം.എ ബേബി സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. മേയർ പ്രസന്ന ഏണസ്‌റ്റ്‌ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി എസ്‌.സുദേവൻ, യുവജന കമ്മിഷൻ അധ്യക്ഷ ഡോ ചിന്ത ജറോം, കെ.ആർ.ഗൗരിയമ്മ ഫൗണ്ടേഷന്റെ പ്രഥമ അന്തർദേശീയ പുരസ്‌കാരം ഏറ്റുവാങ്ങാനാണ്‌ അലെയ്ഡ കേരളത്തിലെത്തിയത്‌.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com