ADVERTISEMENT

കൊല്ലം ∙ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിയുടെ ഔദ്യോഗിക സംഘമായ സി 20 യുടെ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ വർഷം 50 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് മാതാ അമൃതാനന്ദമയി മഠം. സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകളുടെ സമിതിയായ സി 20യുടെ വെർച്വൽ ഉദ്ഘാടന സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. ഭിന്നശേഷിക്കാരുടെയും ഗർഭിണികളുടെയും ക്ഷേമത്തിനായാണ് ഈ തുക ചെലവഴിക്കുക. ‌നിയമനിർമാണത്തിലൂടെയോ ചർച്ചകളിലൂടെയോ മാത്രം സുസ്ഥിര വികസനം സാധ്യമാകില്ലെന്നും അതിന് നമ്മുടെ നിലപാട് കൂടി മാറേണ്ടതുണ്ടെന്നും ജി 20 ഉച്ചകോടിയുടെ അധ്യക്ഷത ഭാരതത്തിന് ലഭിച്ച ചരിത്രപ്രധാനമായ അവസരമാണെന്നും സി 20 സമിതി അധ്യക്ഷ മാതാ അമൃതാനന്ദമയി പറഞ്ഞു.

തമിഴ്നാട് ഗവർണർ ആർ.എൻ.രവി, കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ, കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ, മന്ത്രി വി.ശിവൻകുട്ടി, നീതി ആയോഗ് മുൻ സിഇഒ അമിതാഭ് കാന്ത്, ശശി തരൂർ എംപി, മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരി തുടങ്ങിയവർ പ്രസംഗിച്ചു.

ജി 20 ഉച്ചകോടിയിൽ സമൂഹത്തിന്റെ എല്ലാ തലത്തിലുള്ള ആളുകളുടെയും ശബ്ദം എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജി 20 യിൽ അംഗമല്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള സംഘടനകൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ 800ൽ അധികം സിവിൽ സൊസൈറ്റികളുമായി ചേർന്നുള്ള പ്രവർത്തനങ്ങളാണ് സി 20 നടത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com