ADVERTISEMENT

ശാസ്താംകോട്ട ∙ കാട്ടുപന്നി ശല്യം രൂക്ഷമായ പോരുവഴി പഞ്ചായത്തിൽ വേട്ടക്കാർ ഇറങ്ങി. ഒട്ടേറെ ഷൂട്ടിങ് മത്സരങ്ങളിൽ വിജയിച്ചിട്ടുള്ള മാവേലിക്കര സ്വദേശിയായ അംഗീകൃത ഷൂട്ടർ അജിത്ത് പി.മാത്യു, സഹായി മാവേലിക്കര സ്വദേശി ദിലീപ് കോശി എന്നിവരാണ് പന്നി വേട്ടയ്ക്കിറങ്ങിയത്. ജനങ്ങളുടെ ജീവനും കൃഷിക്കും ഭീഷണിയായ കാട്ടുപന്നികളെ അനുവദനീയമായ മാർഗത്തിലൂടെ കൊന്നു ഇല്ലായ്മ ചെയ്യാനാണ് ഇരുവരെയും പഞ്ചായത്ത് ചുമതലപ്പെടുത്തിയത്. 

രാത്രി 10മുതൽ 12വരെയാണ് പ്രധാനമായും സേവനം. അമ്പലത്തുംഭാഗം ചാങ്ങയിൽക്കാവ്, ചെപ്പള്ളിക്കാവ്, പള്ളിമുറി മേഖലകളിൽ കഴിഞ്ഞ ദിവസം തിരച്ചിൽ നടത്തിയെങ്കിലും പന്നികളൊന്നും കുടുങ്ങിയില്ല. ഏലാകളുടെ പരിസരങ്ങളിൽ തീറ്റ കൊണ്ടുവച്ച ശേഷം പന്നികൾ എത്തുന്നത് കാത്തിരിക്കുകയാണ് കർഷകർ. ഇവർ നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ നടത്തുന്നത്.

പള്ളിമുറിയിൽ പുലർച്ചെ പാൽ വാങ്ങാൻ ബൈക്കിൽ പോയ യുവാവിനെയും മുതുപിലാക്കാട്ട് പുലർച്ചെ സൈക്കിളിൽ പോയ ടാപ്പിങ് തൊഴിലാളിയേയും പന്നി ആക്രമിച്ചിരുന്നു. കമ്പലടി, മലനട, ഇടയ്ക്കാട്, അമ്പലത്തുംഭാഗം ഉൾപ്പെടെയുള്ള ഏലാകളിൽ കൃഷിനാശവും വ്യാപകമാണ്. പന്നി ശല്യം നിയന്ത്രിക്കാൻ വേട്ടക്കാരനെ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവും ശക്തമായിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com