ADVERTISEMENT

പത്തനാപുരം∙ പഞ്ചായത്ത് നീന്തൽക്കുളത്തിൽ അനധികൃതമായി കടന്ന സാമൂഹിക വിരുദ്ധർ കുളം നശിപ്പിച്ചെന്നു പരാതി. കുണ്ടയം സ്പോർട്സ് ഹബ്ബിലെ കുളത്തിൽ മനുഷ്യവിസർജ്യം തള്ളിയും മറ്റുമാണ് നശിപ്പിച്ചത്. പൂട്ട് തകർത്തും മതിൽ ചാടിയും അകത്ത് കടന്ന സാമൂഹിക വിരുദ്ധർ കുളത്തിൽ ചാടി വെള്ളം നശിപ്പിച്ച ശേഷം കടന്നു കളയുകയായിരുന്നു.

anti-socials-destroying-swimming-pool-kollam
നീന്തൽക്കുളത്തിൽ കുട്ടികൾക്ക് നീന്തൽ പരിശീലിക്കാനുള്ള സാധനങ്ങൾ നശിപ്പിച്ച നിലയിൽ. ഇന്നലത്തെ ചിത്രം

മദ്യക്കുപ്പികൾ, കല്ല്, ടൈൽ, കട്ട എന്നിവ കുളത്തിലേക്ക് വലിച്ചെറിഞ്ഞ നിലയിലും കണ്ടെത്തിയിട്ടുണ്ട്. 15 വയസ്സിൽ താഴെയുള്ള കുട്ടികൾ നീന്തൽ പരിശീലിക്കുന്നതിനാണ് കുളം ഉപയോഗിച്ചു വന്നത്. അവധിക്കാലമായതിനാൽ പകൽ സമയത്ത് ഒട്ടേറെ കുട്ടികളാണ് ഇവിടെ പരിശീലനത്തിന് എത്തുന്നത്. ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് എസ്.തുളസി പൊലീസിൽ പരാതി നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com