ADVERTISEMENT

കുളത്തൂപ്പുഴ ∙ ഗവ.യുപി സ്കൂളിനു മുൻപിൽ അപകടഭീഷണിയായ മരങ്ങൾ മുറിച്ച ശേഷം നീക്കം ചെയ്യാതെ സ്കൂൾവഴിയിൽ ഉപേക്ഷിച്ച നിലയിൽ. മുറിച്ച മരത്തിന്റെ ചുവടുഭാഗവും നീക്കം ചെയ്തില്ല. വിദ്യാർഥികളുടെ നടപ്പാതയിൽ മരങ്ങൾ ഉപേക്ഷിച്ചതോടെ കാൽനടയാത്രക്ക് തടസ്സം. അപകടത്തിലായ മരങ്ങൾ വിദ്യാർഥികൾക്കു ഭീഷണിയായതു മനോരമ വാർത്ത നൽകിയതോടെ പഞ്ചായത്ത് ഇടപെട്ടാണു മരങ്ങൾ മുറിച്ചു നീക്കിയത്.

ഒ‌ാഗസ്റ്റിൽ ഉദ്ഘാടനം ചെയ്യുന്ന വനം മ്യൂസിയം കഫറ്റേരിയയുടെ സമീപത്തെ അടിത്തറ ഇല്ലാതായി ചുവടു ദ്രവിച്ച നിലയിലായ മരങ്ങൾ ഇതേവരെ മുറിച്ചു മാറ്റിയില്ല. ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി യോഗത്തിലെ ആവശ്യപ്രകാരം മരം മുറിച്ചു നീക്കാൻ വനംവകുപ്പ് ബന്ധപ്പെട്ട വിഭാഗത്തിന്റെ അനുമതി തേടിയിട്ടുണ്ട്.

അനുമതി ലഭിച്ചാലുടൻ മുറിച്ചു നീക്കുമെന്നു വനം റേഞ്ച് അധികൃതർ വ്യക്തമാക്കി. ആനക്കൂട് ശിവക്ഷേത്രത്തിനു മുൻപിൽ വനം മ്യൂസിയം കവാടത്തിലെ അപകടത്തിലായ മരങ്ങൾ 2 ആഴ്ച മുൻപു മുറിച്ചു നീക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com