കൊല്ലം ജില്ലയിൽ ഇന്ന് (15-07-2023); അറിയാൻ, ഓർക്കാൻ
Mail This Article
സൈക്കോളജി അപ്രന്റിസ് അഭിമുഖം ; കൊല്ലം∙ ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ 10 എയ്ഡഡ് കോളജുകളിലേക്ക് സൈക്കോളജി അപ്രന്റീസുമാരെ നിയമിക്കുന്നു. യോഗ്യത: സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം (റെഗുലർ). ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തിപരിചയം തുടങ്ങിയ അഭിലഷണീയം.
വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം 18 ഉച്ചയ്ക്ക് ഒന്നിന് കരുനാഗപ്പള്ളി തഴവ സർക്കാർ ആർട്ട്സ് ആൻഡ് സയൻസ് കോളജിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0476 2864010, 9188900167, 9495308685.
സിവിൽ ഡിഫൻസിൽ അംഗമാകാം
കൊല്ലം∙ ജില്ലാ അഗ്നിരക്ഷാ നിലയത്തിന്റെ പരിധിയിൽ വരുന്ന വ്യക്തികൾക്ക് സിവിൽ ഡിഫൻസിൽ അംഗമാകുന്നതിനും പരിശീലനം നേടുന്നതിനും https://cds.firekerala.gov.in വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യുകയോ 9497920044 നമ്പറിൽ വിളിക്കുകയോ ചെയ്യണമെന്ന് സ്റ്റേഷൻ ഓഫിസർ അറിയിച്ചു.
എഫ്ആർപി ബോട്ടുകൾക്ക് അപേക്ഷിക്കാം
കൊല്ലം∙ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പ്ലൈവുഡ് യാനങ്ങൾക്ക് പകരമായി എഫ്ആർപി ബോട്ടുകൾ വിതരണം ചെയ്യുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാം. നിലവിൽ സ്വന്തമായി പ്ലൈവുഡ് വള്ളമുള്ള പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് പകരമായി (32 അടിയിൽ താഴെ നീളമുള്ള) എഫ്ആർപി യാനവും 9.9 എച്ച്പിയുള്ള ഔട്ബോർഡ് എൻജിനും വലയും വാങ്ങുന്നതിനുള്ള സാമ്പത്തിക സഹായമാണ് നൽകുക.
യൂണിറ്റ് വിലയുടെ 40 ശതമാനം സർക്കാർ ധനസഹായവും 60 ശതമാനം ഗുണഭോക്തൃ വിഹിതവുമാണ്. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും അനുബന്ധരേഖകളും ജൂലൈ 20നകം ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ ഓഫിസിലോ അടുത്തുള്ള മത്സ്യഭവൻ ഓഫിസിലോ സമർപ്പിക്കണം. ഫോൺ: 0474 2792850.
മുട്ടക്കോഴി കുഞ്ഞുങ്ങൾ വിൽപനയ്ക്ക്
കൊല്ലം∙ സംസ്ഥാന പൗൾട്രി വികസന കോർപറേഷനിൽ 45-50 ദിവസം പ്രായായ ബിവി 380 ഇനത്തിൽപ്പെട്ട മുട്ടക്കോഴികൾ വിൽപനയ്ക്ക്. ഫോൺ: 9495000923, 9495000915.
സർട്ടിഫിക്കറ്റ് ട്രെയിനിങ് കോഴ്സ്
കൊല്ലം ∙ റബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, റബർ ബോർഡ് പുനലൂർ റീജനൽ ഓഫിസ് എന്നിവയുടെ ആഭിമുഖ്യത്തിൽ അരിങ്ങട റബർ ഉൽപാദക സംഘം നടത്തി വരുന്ന ഒരു വർഷത്തെ തേനീച്ച വളർത്തൽ സർട്ടിഫിക്കറ്റ് ട്രെയിനിങ് കോഴ്സിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. കൊട്ടാരക്കര കിഴക്കേത്തെരുവ് എബിബി സെന്ററിൽ മാസത്തിൽ 2 ദിവസമാണ് ട്രെയിനിങ് നടക്കുക. അവസാന തീയതി 20. വിവരങ്ങൾക്ക്: 9746258223, 9496411571.
അവാർഡിന് അപേക്ഷിക്കാം
കൊല്ലം∙ ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നാഷനൽ ഡിസബിലിറ്റി അവാർഡ് 2023 ലേക്ക് നാമനിർദേശം ക്ഷണിച്ചു. ഓൺലൈനായി 31നകം അപേക്ഷിക്കണം. വിവരങ്ങൾക്ക് www.disabilityaffairs.gov.in, www.awards.gov.in. ഫോൺ: 0474 2790971.
ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി
കൊല്ലം∙ ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖേന നടപ്പാക്കുന്ന ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിധവകൾ / വിവാഹബന്ധം വേർപെടുത്തി/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവരിൽ നിന്ന് ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി 2023- 24 വർഷത്തെ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 31. ഫോൺ: 0474 2793473.
അഭിമുഖം 21ന്
കൊല്ലം ∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്കുള്ള അഭിമുഖം 21ന് നടക്കും. പ്ലസ്ടു അല്ലെങ്കിൽ അതിൽ കൂടുതലോ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. 21ന് രാവിലെ 10.30ന് 3 ബയോഡേറ്റയുമായി എക്സ്ചേഞ്ചിൽ നേരിട്ടെത്തി റജിസ്റ്റർ ചെയ്താണ് പങ്കെടുക്കേണ്ടത്. വിവിധ പരിശീലനങ്ങളും ക്ലാസുകളും സെന്ററിൽ ഒരുക്കിയിട്ടുണ്ട്. വിവരങ്ങൾക്ക്: 8281359930, 0474 2740615.
അപേക്ഷ ക്ഷണിച്ചു
കൊല്ലം ∙ രണ്ടാംകുറ്റിയിൽ പ്രവർത്തിക്കുന്ന ടികെഎം സെന്റർ ഫോർ ഹയർ ലേണിങ്ങിൽ ബികോം, ബിബിഎ എന്നീ ഡിഗ്രി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു, തത്തുല്യ യോഗ്യത ഉള്ളവർ ഓഫിസിൽ നിന്ന് ഫോം വാങ്ങി അപേക്ഷിക്കണം. 0474 2733518, 9090828211.
സീറ്റൊഴിവ്
കൊല്ലം ∙ പെരുമൺ എൻജിനീയറിങ് കോളജിൽ ഒഴിവുള്ള സീറ്റുകളിലേക്ക് എഐസിടിഇ നിബന്ധനകൾക്ക് വിധേയമായി റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിനായി താൽപര്യമുള്ള വിദ്യാർഥികൾക്ക് റജിസ്റ്റർ ചെയ്യാം. കേരള സർക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം കീം –2023ൽ റാങ്ക് ലഭിക്കാത്തവർക്കും എൻജിനീയറിങ് പ്രവേശനത്തിന് അപേക്ഷ നൽകാവുന്നതാണ്. 9447013719, 9747570236, 9446396412. www.perumonec.ac.in
സാധ്യതാപട്ടിക
കൊല്ലം∙ എൻ സി സി/ സൈനികക്ഷേമ വകുപ്പിൽ എൽഡി ടൈപ്പിസ്റ്റ്/ ക്ലാർക്ക് ടൈപ്പിസ്റ്റ്/ ടൈപ്പിസ്റ്റ് ക്ലാർക്ക് (എക്‌സ് -സർവീസ്മാൻ മാത്രം) തസ്തികയുടെ സാധ്യതാപട്ടിക പ്രസിദ്ധീകരിച്ചു.
റാങ്ക് ലിസ്റ്റ്
കൊല്ലം∙ തുറമുഖ വകുപ്പിലെ സീമാൻ (എൻ.സി.എ - ഒ ബി.സി), ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗത്തിൽ സീമാൻ തസ്തികകളിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
അഭിമുഖം 18ന്
കൊല്ലം∙ എഴുകോൺ സർക്കാർ പോളിടെക്നിക് കോളജിൽ കംപ്യൂട്ടർ ഹാർഡ് വെയർ- ലക്ചറർ, ഡെമോൺസ്ട്രേറ്റർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ലക്ചറർ യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് ബിടെക് ബിരുദം/തത്തുല്യം. ഡെമോൺസ്ട്രേറ്റർ യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ/തത്തുല്യം. അഭിമുഖം 18ന് യഥാക്രമം രാവിലെ 10നും 10.30നും നടത്തും. സർട്ടിഫിക്കറ്റുകളുമായി കോളജിൽ ഹാജരാകണം. ഫോൺ: 0474 2484068.