ADVERTISEMENT

ഓച്ചിറ∙പരബ്രഹ്മ ക്ഷേത്ര സന്നിധിയിൽ 22 നിർധന യുവതികളുടെ മംഗല്യ സ്വപ്നങ്ങൾക്ക് സാക്ഷാൽക്കാരമാകുന്നു. ക്ഷേത്ര ഭരണസമിതി നടത്തുന്ന ജനക്ഷേമ പദ്ധതിയുടെ ഭാഗമായാണ് 25ന് സമൂഹ വിവാഹം നടത്താൻ തീരുമാനിച്ചത്. ക്ഷേത്ര ഭരണസമിതിസൗജന്യ ഡയാലിസിസ് യൂണിറ്റ് ആരംഭിച്ചതിനു പിന്നാലെയാണു സമൂഹ വിവാഹം പദ്ധതി നടത്തുന്നത്. 51 യുവതികളുടെ വിവാഹം നടത്താനായിരുന്നു ഭരണസമിതിയുടെ തീരുമാനം. ലഭിച്ച അപേക്ഷകളിൽ നിന്നു 22 പേരെ മാത്രമാണ് ഇപ്പോൾ തിരഞ്ഞെടുത്തത്.

വധുവരന്മർക്കു വിവാഹ വസ്ത്രം, താലി, വിവാഹ സദ്യ എന്നിവയും ഒരോ ജോടി വധുവരന്മാർക്കും സ്വയം തൊഴിൽ പദ്ധതികൾ ആരംഭിക്കുന്നതിനു രണ്ട് ലക്ഷം രൂപയുടെ സഹായവും ക്ഷേത്ര ഭരണസമിതി നൽകുമെന്നു ക്ഷേത്ര ഭരണസമിതി ഭാരവാഹികളായ കെ.ഗോപിനാഥൻ, ജി.സത്യൻ തോട്ടത്തിൽ, എം.സി.അനിൽകുമാർ, പി.പ്രകാശൻ വലിയഴീക്കൽ എന്നിവർ അറിയിച്ചു.

പദ്ധതികൾ അംഗീകരിച്ചു

ഓച്ചിറ∙ ക്ഷേത്രത്തിലെ കന്നുകാലികളെ സംരക്ഷിക്കുന്നതിന് ആധുനിക സംവിധാനമുള്ള ഗോശാല നിർമിക്കുന്നതിനും നക്ഷത്ര വനം സംരക്ഷിക്കുന്നതിനുമുള്ള പദ്ധതികൾ ക്ഷേത്ര പ്രവർത്തക സമിതി അംഗീകരിച്ചു. ക്ഷേത്രത്തിലെ അഗതി മന്ദിരത്തിലെ എല്ലാവർക്കും ഓണപ്പുടവ നൽകുന്നതിനും ഓണത്തിനു ഉത്രാടം മുതൽ നാല് ദിവസം  ഓണസദ്യ നടത്താനും യോഗം തീരുമാനിച്ചു. 

പടനിലത്ത് ഗണപതി ആൽത്തറയ്ക്കു സമീപം കുഴൽക്കിണർ നിർമിക്കുന്നതിനു വിശദമായ പഠനം നടത്തണമെന്നും 28ാം ഓണത്തിനു ഓണാട്ടുകരയിലെ മുന്നു താലൂക്കുകളിലും പ്രാദേശിക അവധി പ്രഖ്യാപിക്കുന്നതിനു സർക്കാരിനു നിവേദനം നൽകണമെന്നും ആവശ്യം ഉയർന്നു.

ആൽത്തറകളിൽ രസീത് പ്രകാരം നടത്തുന്ന കൂവള മാല ചാർത്തൽ, കരിക്ക് ധാര. ജല ധാര എന്നിവ ആരംഭിക്കാത്തതിൽ പ്രവർത്തക സമിതി അംഗങ്ങളിൽ നിന്നു ശക്തമായ പ്രതിഷേധം ഉയർന്നു. പ്രസിഡന്റ് ജി.സത്യൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ഗോപിനാഥൻ, എം.സി.അനിൽ കുമാർ, പി.പ്രകാശൻ വലിയഴീക്കൽ എന്നിവർ പ്രസംഗിച്ചു.

English Summary: Community marriage for 22 poor young women; Along with Rs 2 lakh assistance for self-employment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com