ADVERTISEMENT

പത്തനാപുരം ∙ ഇബ്രാഹീം ഇബ്നു സൗദ് എന്ന ശാസ്ത്രജ്ഞന്റെ സ്വപ്നം മകൻ യാഥാർഥ്യമാക്കി. 16ാം ഓർമ ദിനത്തിൽ ഇബ്രാഹീം ഇബ്നു സൗദ് താമസിച്ചു വന്ന പത്തനാപുരത്തെ  തമീം മൻസിലിൽ എന്ന വീട് പഠന ഗവേഷണ കേന്ദ്രമാക്കി നാടിനു സമർപ്പിച്ചു. ശാസ്ത്ര വിദ്യാർഥികളുടെയും അച്ഛന്റെ സഹപ്രവർത്തകരുടെയും സാന്നിധ്യത്തിൽ മകൻ ഇബിൻ സത്യജിത്ത് കേന്ദ്രം പ്രഖ്യാപിക്കുമ്പോൾ മന്ത്രി കെ.എൻ.ബാലഗോപാൽ ഓൺലൈനിൽ സന്നിഹിതനായിരുന്നു.

റൂറൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കൺസർവേഷൻ ഓഫ് സയൻസ് ടെക്നോളജി ആൻഡ് ആർട്സ് (റിക്സ്റ്റ) എന്നാണ് ഗവേഷണ കേന്ദ്രത്തിന്റെ പേര്. ഇബ്രാഹീം ഇബ്നു സൗദ് രചിച്ച വിവേകത്തിന്റെ വീട് എന്ന കവിതാ സമാഹാരവും പ്രകാശനം ചെയ്തു. ഡോ.രാജൻ ഗുരുക്കൾ അധ്യക്ഷത വഹിച്ചു. 

എംജി സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ് ആൻഡ് റിസർച് ഇൻ ബേസിക്സ് സയൻസിന്റെ സ്ഥാപക ഡയറക്ടറും അധ്യാപകനുമായിരുന്ന ഇബ്രാഹീം ഇബ്നു സൗദ് വീടിനെ ശാസ്ത്ര വിഞ്ജാന മ്യൂസിയമായി മാറ്റുന്നതിനുള്ള ശ്രമങ്ങൾ നടത്തി വരികയായിരുന്നു. വിരമിച്ചപ്പോൾ ലഭിച്ച പണവും ആനുകൂല്യങ്ങളും പൂർവിക സ്വത്തും വിനിയോഗിച്ചാണ് മ്യൂസിയം നിർമിച്ചത്. ഇതിനിടെയാണ് ആകസ്മികമായി അദ്ദേഹം വിട വാങ്ങിയത്. 

ശാസ്ത്ര വിദ്യാർഥിയും ആർക്കിടെക്ടുമായ മകൻ ഇബിൻ സത്യജിത്ത് കേന്ദ്രത്തെ നയിക്കും. വിദ്യാർഥികൾക്ക് താമസിച്ച് പഠിക്കാനും പ്രഭാഷണങ്ങൾ നടത്താനും സൗകര്യമൊരുക്കിയിട്ടുണ്ട്. യോഗത്തിൽ പ്രഫ.ഡോ.പ്രസാദ് പോളവരപ്പ്, ഭക്തൻ ശിങ്കാരം, ഡോ.തോമസ് കൊളാക്കാട്ട്, ഡോ.എസ്.സുബ്രഹ്മണ്യം, ഡോ.കെ.കെ.ബാലസുബ്രഹ്മണ്യം, എസ്.ചന്ദ്രശേഖരൻപിള്ള, സാബു തോമസ്, അനിൽ.ജെ.ഏലിയാസ്, ഐ.എൻ.എൻ.നമ്പൂതിരി, എസ്.പ്രതാപൻ, ഡോ.രമേഷ് രാമപണിക്കർ, ഡോ.രാംദാസ് മേനോൻ, ഡോ.ശങ്കരപാണ്ഡി, രാധാ ജയറാം, സവിത ലഡഗെ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.രാജഗോപാൽ, എസ്.തുളസി, ഡോ.കെ.ഷറഫുദ്ദീൻ, ഡോ.പ്രവീൺകുമാർ, ഡോ.ചിത്ര ഗോപിനാഥ്, ഡോ.ടോം തോമസ്, ഡോ.രാജേഷ് കുഞ്ഞൻ പിള്ള എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com