ഫൈബർ വള്ളം തിരയിൽപ്പെട്ട് തകർന്ന് കടലിൽ താഴ്ന്നു
Mail This Article
×
ഓച്ചിറ ∙ മത്സ്യവുമായി വന്ന ഫൈബർ വള്ളം ശക്തമായ തിരയിൽപ്പെട്ട് തകർന്ന് കടലിൽ താഴ്ന്നു. വള്ളത്തിലെ 3 മത്സ്യത്തൊഴിലാളികളെയും മറ്റൊരു വളളത്തിലെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി കരയിലെത്തിച്ചു. അഴീക്കൽ സ്വദേശി പറയിടത്ത് മണിലാലിന്റെ ഉടമസ്ഥതയിലുള്ള ‘കതിരവൻ’ എന്ന ഫൈബർ വള്ളമാണ് ഇന്നലെ 11ന് നീണ്ടകര മത്സ്യബന്ധന തുറമുഖത്തിന് പടിഞ്ഞാറ് ഭാഗത്ത് തിരയിൽപെട്ടു തകർന്നത്.
‘രുദ്ര മാല’ എന്ന ഇൻബോർഡ് വള്ളത്തിലെ മത്സ്യത്തൊഴിലാളികളാണ് രക്ഷിച്ചത്. വള്ളത്തിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം വിജയിച്ചില്ല. 10 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. അഴീക്കൽ കോളപ്പുറത്ത് സുരേഷ് (45), മുക്കാലുവെട്ടത്ത് ബിജു (49), പറയിടത്ത് മഹേഷ് (32) എന്നീ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.