ADVERTISEMENT

ചവറ∙ ദേശീയപാത വികസനത്തിൽ ചവറക്കാർക്ക് ആശങ്ക ഏറുന്നു. നിർമാണ പ്രവർത്തനങ്ങൾ എങ്ങനെയെന്ന് എത്തും പിടിയുമില്ലാതെ അധികൃതരും നാട്ടുകാരും.  ചവറ ബസ് സ്റ്റാൻഡ് ഉൾപ്പെടെ ചവറ ജംക്‌ഷൻ തന്നെ ഇല്ലാതാകുന്ന രീതിയിലായിരുന്നു  ദേശീയപാതയുടെ ആദ്യ രൂപരേഖ. നിലവിലെ പാലത്തിനു സമാന്തരമായി രണ്ട് പാലം നിർമിക്കാനായിരുന്നു തീരുമാനം. എന്നാൽ റോഡിന്റെ പടിഞ്ഞാറുവശത്തെ പാലം നിർമാണത്തിനായി നിർമാണ പ്രവർത്തനങ്ങളും തുടങ്ങിയിരുന്നു. എന്നാൽ  സാങ്കേതിക കാരണങ്ങളാൽ ഇപ്പോൾ നിലച്ച മട്ടാണ്. 

നിർമാണവുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്ക ജനപ്രതിനിധികളുമായി പങ്ക് വച്ചതോടെ മുൻ ജില്ലാ കലക്ടറും സുജിത്ത് വിജയൻപിള്ള എംഎൽഎയും ദേശീയപാത വിഭാഗം അതോറിറ്റിയും സ്ഥലത്ത് എത്തിയിരുന്നു. ആശങ്കകൾ പരിഹരിച്ച് നിർമാണ പ്രവർത്തനങ്ങൾ നടത്താമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ രണ്ട് പാലം എന്നത് ഇപ്പോൾ ഉപേക്ഷിച്ച മട്ടാണ്. 

റോഡിന്റെ കിഴക്കുവശത്തു കൂടി പുതിയ റോഡിനുള്ള നവീകരണം തുടങ്ങിയിട്ടുണ്ട്. കിഴക്ക് വശത്തു പാലം നിർമാണത്തിനുള്ള നടപടികൾ തുടങ്ങിയിട്ടില്ല. ചവറ ജംക്‌‌ഷനെ ഇല്ലാതാക്കുന്ന നിലയിൽ വൻ മതിൽ കെട്ടി  അതിനു മുകളിലൂടെ  ദേശീയപാത കടന്നു പോകുന്നതിൽ മാറ്റം വന്നിട്ടുണ്ടോ എന്നതിൽ ആശങ്ക നിലനിൽക്കുന്നു.  ഇവിടെ തൂണുകൾ നിർമിച്ച് ആകാശ പാത സ്ഥാപിക്കണമെന്നാവശ്യം ശക്തമാണ്. കൊറ്റൻകുളങ്ങരയിൽ അടിപ്പാത നിർമാണം പകുതി പൂർത്തിയായിട്ടുണ്ട്. ചവറ പാലത്തിന്റെ അപ്രോച്ച് റോഡ് കൊറ്റൻകുളങ്ങരയിലെ അടിപ്പാതയ്ക്ക് മുകളിലൂടെ വടക്ക് ഭാഗത്ത് എത്തിക്കാനാണ് നീക്കമെന്നറിയുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com