മത്സ്യത്തൊഴിലാളികളായ സ്ത്രീകൾക്ക് ഇലക്ട്രിക് ഓട്ടോ: പദ്ധതി ആറാം ഘട്ടത്തിലെത്തി
Mail This Article
കൊല്ലം ∙ ഫിഷർമെൻ കമ്യൂണിറ്റി ഡവലപ്മെന്റ് പ്രോഗ്രാമിന്റെ (എഫ്സിഡിപി) നേതൃത്വത്തിൽ തീരദേശത്തെ മത്സ്യത്തൊഴിലാളികളായ സ്ത്രീകൾക്ക് ഇലക്ട്രിക് ഓട്ടോ നൽകുന്ന വീ ഓട്ടോ പദ്ധതിയുടെ ആറാം ഘട്ടം കൊല്ലം ആർടിഒ ജയേഷ് കുമാർ ഉദ്ഘാടനം ചെയ്തു. എഫ്സിഡിപി ഉപാധ്യക്ഷൻ എസ്.സ്റ്റീഫൻ, ടിഎംഎസ് പ്രസിഡന്റ് വെറോണിക്ക ആന്റണി, എസ്.ആഷിഖ്, എഫ്സിഡിപി ഡയറക്ടർ ഫാ. ജോബി സെബാസ്റ്റ്യൻ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജിതിൻ മറ്റമുണ്ടയിൽ, ടിഎംഎസ് അസിസ്റ്റന്റ് ഡയറക്ടർ മേരി എന്നിവർ പ്രസംഗിച്ചു. ബ്രഡ്സ് ബെംഗളൂരുവിന്റെ സഹകരണത്തോടെ ആവിഷ്കരിച്ചിരിക്കുന്നതാണ് ഈ പദ്ധതി. സ്ത്രീകളെ മുഖ്യധാരയിലേക്കു കൊണ്ടുവരാൻ ഇതു ലക്ഷ്യമിടുന്നു. തീരദേശത്ത് ഇതുവരെ 20 സ്ത്രീകൾക്ക് ഇലക്ട്രിക് ഓട്ടോറിക്ഷകൾ നൽകി. പുതുതായി പദ്ധതിയുടെ ഭാഗമായ ജിജിമോൾ, ജോയ്സ് എന്നിവർക്കാണു വാഹനം കൈമാറിയത്.