കൃഷി നശിപ്പിച്ച വനപാലകർക്ക് എതിരെ നടപടി സ്വീകരിക്കും
Mail This Article
×
തെന്മല ∙ പഞ്ചായത്തിലെ ചെറുകടവ് ഇഞ്ചിപ്പള്ളിയിൽ ഉപ്പുക്കുഴി വനാതിർത്തിക്കു പുറത്തു താമസിക്കുന്നവരുടെ കൃഷി നശിപ്പിച്ച വനപാലകരുടെ നടപടികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നു പി.എസ്.സുപാൽ എംഎൽഎ. 50 വർഷമായി കമ്പിലൈൻ ഭാഗത്തു താമസിക്കുന്നവരുടെ കൃഷി ഭൂമിയിൽ ഒരറിയിപ്പും നൽകാതെയാണു വനപാലകർ മുഴുവൻ കാർഷിക വിളകളും നശിപ്പിച്ചതെന്ന് ആരോപിച്ചു. നാശനഷ്‌ടത്തിന് അർഹമായ പരിഹാരം ലഭിക്കാൻ വനം മന്ത്രിയോട് ആവശ്യപ്പെടുമെന്നും താമസക്കാർക്ക് പട്ടയം ലഭിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്താൻ റവന്യു, വനം മന്ത്രിമാർക്കു നിവേദനം സമർപ്പിക്കുമെന്നും സുപാൽ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.