ADVERTISEMENT

ഓച്ചിറ∙ ലോകത്തെ എല്ലാം യുദ്ധങ്ങളിലും പ്രധാന ഇരകൾ സ്ത്രീകളും കുട്ടികളുമാണെന്ന് മുൻ എംപി സി.എസ്.സുജാത. പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തോട് അനുബന്ധിച്ചു നടത്തിയ വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.  ഏറ്റവും കൂടുതൽ ഗാർഹിക പീഡനങ്ങൾ നടക്കുന്നത് നമ്മുടെ സംസ്ഥാനത്താണെന്ന സത്യം പൊതു സമൂഹത്തെ ഭയപ്പെടുത്തുകയാണെന്നും അവർ പറഞ്ഞു.  എഐസിസി അംഗം ബിന്ദു കൃഷ്ണ അധ്യക്ഷത വഹിച്ചു.

ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ‍, മഹിളാ സംഘം സംസ്ഥാന ജോയിൻ സെക്രട്ടറി വിജയമ്മ ലാലി, കെപിസിസി സെക്രട്ടറി എൽ.കെ.ശ്രീദേവി, ബി.ശ്രീദേവി, ഗേളി ഷൺമുഖൻ, ബിന്ദു ജയൻ, പി.ശശികല, അംബുജാക്ഷി ടീച്ചർ, എം.എസ്.താര, സി.രാധാമണി, ബി.രാജലക്ഷ്മി, രാധാമണി രാജൻ, ബിജി പ്രസാദ്, ഒ.മിനിമോൾ മോഹനൻ, മിനിമോൾ നിസാം, മീര സജി, സുൽഫിയ ഷെറിൻ, ചന്ദ്ര ഗോപിനാഥ്,ക്ഷേത്ര ഭരണ സമിതി ഭാരവാഹികളായ കെ.ഗോപിനാഥൻ, എം.സി.അനിൽ കുമാർ, കെ.പി.ചന്ദ്രൻ, എ.ശുഭ ദേവ് പുതുപ്പള്ളി, ബി.എസ്.വിനോദ്, ശ്രീലത പ്രകാശ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com