കുരീപ്പുഴയിലെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് ജനുവരിയിൽ തുറന്നേക്കും
Mail This Article
കൊല്ലം ∙ കുരീപ്പുഴയിലെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിൽ സംസ്കരണത്തിനുള്ള പ്രാരംഭ നടപടികൾ കോർപറേഷൻ ആരംഭിച്ചു. ജനുവരിയിൽ ആരംഭിക്കാൻ കഴിയുമെന്നാണു കരുതുന്നത്. മേയർ പ്രസന്ന ഏണസ്റ്റിന്റെ നേതൃത്വത്തിൽ പ്ലാന്റ് സന്ദർശിച്ച് നിർമാണ പുരോഗതി വിലയിരുത്തി. സിവിൽ ജോലികൾ പൂർത്തിയാകാറായി. യന്ത്രങ്ങൾ സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചു. 12 എംഎൽഡി സ്വീവേജ് സംസ്കരിക്കാൻ കഴിയുന്ന പ്ലാന്റ് ആണ് സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തിൽ 12 വാർഡുകളിൽ നിന്നുള്ള മലിനജലം സംസ്കരിക്കാനാണു പദ്ധതി.
മാലിന്യം എത്തിക്കുന്ന ലൈനിന്റെ നിർമാണം പൂർത്തിയാക്കാൻ കഴിയാത്തതിനാൽ ആണ് സെപ്റ്റേജ് പ്ലാന്റിൽ എത്തിച്ചു സംസ്കരിക്കുന്നത്. മേയർക്കു പുറമേ ഡപ്യൂട്ടി മേയർ കൊല്ലം മധു, സ്ഥിരം സമിതി അധ്യക്ഷരായ എസ്.ഗീതാകുമാരി, ജി.ഉദയകുമാർ, യു.പവിത്ര, ഹണി ബെഞ്ചമിൻ, എ.കെ.സവാദ്, എസ്.സവിത ദേവി, കോർപറേഷൻ സൂപ്രണ്ടിങ് എൻജിനീയർ എ.ബീന, അഡിഷനൽ സെക്രട്ടറി എസ്.എസ്.സജി, ജല അതോറിറ്റി ഉദ്യോഗസ്ഥർ, അമൃത് ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്ലാന്റ് സന്ദർശിച്ചത്.