കൊല്ലം ജില്ലയിൽ ഇന്ന് (30-11-2023); അറിയാൻ, ഓർക്കാൻ
Mail This Article
വൈദ്യുതി മുടക്കം
അയത്തിൽ ∙ കലാവേദി, ടയർ വർക്ക്സ്, ശ്രീനാരായണപുരം, ബാലാനന്ദ സ്കൂൾ, ആറാട്ടുകുളം, ചീലൻചേരി, മൈലാടുംകുന്ന് എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
കടപ്പാക്കട ∙ എവൈകെ, എസ്ജിഎൻ, ചേക്കോട്, കാവടിപ്പുറം, ശബരി ഫ്ലാറ്റ്, ബാപ്പുജി നഗർ, രണ്ടാംകുറ്റി ടിവിഎസ് എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
കുണ്ടറ ∙ ചെറുമൂട് കളരി, വെള്ളിമൺ ഹെൽത്ത് സെന്റർ, വ്ലാവേത്ത്, പ്രകാശ്, കുളമട, ഫാത്തിമ ജംക്‌ഷൻ എന്നീ ഭാഗങ്ങളിൽ ഇന്നു പകൽ 9 മുതൽ 5.30 വരെയും എൻ.എസ്.നഗർ, വല്യണ്ടയ്ക്കൽ ഭാഗങ്ങളിൽ 10 മുതൽ ഒന്ന് വരെയും വൈദ്യുതി മുടങ്ങും.
ഓയൂർ ∙ പാപ്പലോട്, വയലിക്കട, കോടക്കയം, റീജിയോ ഫുഡ്സ് എന്നീ ഭാഗങ്ങളിൽ ഇന്ന് 9.30 മുതൽ 5 വരെ.
സൗജന്യ പിഎസ്‌സി പരിശീലനം
കുണ്ടറ ∙ സംസ്ഥാന പട്ടികജാതി വകുപ്പ്, ജില്ലാ പഞ്ചായത്ത് എന്നിവ ചേർന്ന് നടത്തുന്ന പട്ടിക ജാതി, പട്ടികവർഗ വിദ്യാർഥികൾക്കുള്ള സൗജന്യ പിഎസ്‌സി പരിശീലന പരിപാടി ആരംഭിച്ചു. ഫോൺ: 9495732651.
മദ്രസ അധ്യാപക ക്ഷേമനിധി - അംഗത്വ ക്യാംപെയ്ൻ
കൊല്ലം ∙ മദ്രസ അധ്യാപക ക്ഷേമനിധി ബോർഡിലേക്ക് ഓൺലൈൻ അംഗത്വ ക്യാംപെയ്ൻ ആരംഭിച്ചു. പ്രായപരിധി : 18-55. പ്രതിമാസം 100 രൂപ അംശദായം അടച്ച് അംഗത്വ തുടരുന്ന അധ്യാപകർക്ക് വിവിധ ക്ഷേമനിധി ആനുകൂല്യങ്ങളും 60 വയസ്സ് പൂർത്തിയാകുമ്പോൾ അംഗത്വ കാലാവധിക്കനുസരിച്ച് പ്രതിമാസ പെൻഷനും ലഭിക്കും. വിവരങ്ങൾക്ക് www.kmtboard.in 0495 2966577.
നിൽ നോട്ടിഫിക്കേഷൻ
കൊല്ലം ∙ വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നം.706/2022), തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥികൾ ഉൾപ്പെട്ടിട്ടില്ലെന്ന് ജില്ലാ പബ്ലിക് സർവീസ് കമ്മിഷൻ ഓഫിസർ അറിയിച്ചു.
സൗജന്യ പരിശീലനം
കൊല്ലം ∙ ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി പരിശീലനകേന്ദ്രത്തിൽ കർഷകർക്കായി സൗജന്യപരിശീലനം നൽകും. പശു വളർത്തലിൽ ഡിസംബർ 14നും 15നും താറാവ് വളർത്തലിൽ ഡിസംബർ 22നുമാണ് പരിശീലനം. പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. 8590798131 നമ്പരിൽ രജിസ്റ്റർ ചെയ്തു പങ്കെടുക്കാം. 0479 2457778.
അപേക്ഷ ക്ഷണിച്ചു
കൊല്ലം ∙ അയലൂർ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ സൗജന്യ സർട്ടിഫൈഡ് വെബ് ഡവലപ്പർ കോഴ്‌സിലേക്കു (30 സീറ്റ്) എസ്‌സി/എസ്ടി/ഇഡബ്ല്യുഎസ് ഗേൾസ് എന്നിവർക്ക് അപേക്ഷിക്കാം. ആധാർ കാർഡ്, എസ്എസ്എൽസി, പ്ലസ്ടു എന്നിവയുടെ പകർപ്പും വില്ലേജ് ഓഫിസിൽ നിന്നും ലഭിച്ച കമ്യൂണിറ്റി സർട്ടിഫിക്കറ്റും സഹിതം അപേക്ഷിക്കണം. 8547005029, 9495069307, 04923241766.
കൊല്ലം ∙ ആറന്മുള വാസ്തുവിദ്യ ഗുരുകുലത്തിൽ വാസ്തുശാസ്ത്രത്തിൽ 4 മാസ സർട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി ഇല്ല. യോഗ്യത: ഐടിഐ സിവിൽ ഡ്രാഫ്റ്റ്‌സ്മാൻ, കെജിസിഇ സിവിൽ എൻജിനീയറിങ്, ഐടിഐ ആർക്കിടെക്ചറൽ അസിസ്റ്റൻസ്ഷിപ് അല്ലെങ്കിൽ ഡിപ്ലോമ ഇൻ സിവിൽ എൻജിനീയറിങ്, ആർക്കിടെക്ചർ, പ്രഫഷനൽ ഡിപ്ലോമ ഇൻ സിവിൽ ആൻഡ് കണസ്ട്രക്‌ഷൻ എൻജിനീയറിങ്. എക്‌സിക്യൂട്ടീവ് ഡയറക്ടർ, വാസ്തുവിദ്യാഗുരുകുലം, ആറന്മുള, പത്തനംതിട്ട, പിൻ 689533, വിലാസത്തിലോ www.vasthuvidyagurukulam.com ലോ ഡിസംബർ 23 നകം ലഭിക്കണം. 0468 2319740, 9947739442, 9605046982, 9188089740.
ചുരുക്കപ്പട്ടിക
കൊല്ലം ∙ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് (അഞ്ച് എൻസിഎ-എസ്ടി) (കാറ്റഗറി നം.780/2022). എൽപി സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം) (രണ്ട് എൻസിഎ-എസ്ടി) ( കാറ്റഗറി നം.786/2022), ഹോമിയോപ്പതി വകുപ്പിൽ നഴ്‌സ് ഗ്രേഡ് രണ്ട് (കാറ്റഗറി നം.721/2022), തസ്തികകളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധപ്പെടുത്തി.