ADVERTISEMENT

കിഴക്കേ കല്ലട ∙ അശാസ്ത്രീയ നിർമാണത്തെത്തുടർന്ന് ഉപയോഗ ശൂന്യമായ ആംബുലൻസ് ഷെഡ് കാട് കയറി നശിക്കുന്നു. കിഴക്കേ കല്ലട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആംബുലൻസ് ഷെഡ് ആണ് ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം നശിക്കുന്നത്. ആരോഗ്യ കേന്ദ്രം വളപ്പിലാണ് ആംബുലൻസ് നിർത്തിയിട്ടിരിക്കുന്നത്. പഞ്ചായത്ത് ഫണ്ടിൽ നിന്ന് 2.99 ലക്ഷം രൂപ വകയിരുത്തി 2 വർഷം മുൻപാണ് ഷെഡ് നിർമിച്ചത്. ആരോഗ്യ കേന്ദ്രത്തിന്റെ ചുറ്റുമതിലിനോടു ചേർന്നാണ് ഷെഡ് നിർമിച്ചത്.എന്നാൽ, ആവശ്യമായ വീതി ഇല്ലാത്തതിനാൽ ആംബുലൻസ് പാർക്ക് ചെയ്ത ശേഷം ഡ്രൈവർക്കു ഡോർ തുറന്ന് വെളിയിൽ ഇറങ്ങാൻ കഴിയില്ല. ഇതോടെ ഷെഡ് ഉപേക്ഷിച്ച നിലയിലായി.

നാട്ടുകാരുടെ പരാതി ശക്തമായപ്പോൾ മാസങ്ങൾക്കു മുൻപ് ചുറ്റുമതിൽ പൊളിച്ചെങ്കിലും ആംബുലൻസ് കയറ്റാൻ കഴിഞ്ഞില്ല. കൊല്ലം - തേനി ദേശീയപാതയിൽ നിന്നു വാഹനം ഷെഡിൽ കയറ്റുന്നതിനായി ഓടയുടെ മുകളിൽ സ്‌ലാബ് നിർമിക്കണം. ഇതിന് എൻഎച്ച് അതോറിറ്റിയുടെ അനുമതി ആവശ്യമാണ്. അനുമതി ലഭിക്കുന്നതിന് മുൻപേ ചുറ്റുമതിൽ പൊളിച്ചത് അധികൃതരുടെ കെടുകാര്യസ്ഥത ആണെന്നു നാട്ടുകാർ ആരോപിക്കുന്നു. ഉത്തരവാദികളായ പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം ജീവനക്കാർക്ക് എതിരെ നടപടി സ്വീകരിക്കുകയും ആംബുലൻസ് ഷെഡ് പ്രവർത്തനയോഗ്യം ആക്കുകയും വേണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com