ADVERTISEMENT

കടയ്ക്കൽ ∙ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് കെട്ടിട നിർമാണം മുതൽ ചിങ്ങേലിയൽ നീന്തൽ കുളം വരെ പ്രഖ്യാപനത്തിൽ ഒതുങ്ങുന്നു. സർക്കാരിന്റെ നവകേരള സദസ്സ് കടയ്ക്കലിൽ എത്തുന്നതോടെ ഈ പദ്ധതികൾ നടപ്പാക്കാൻ നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണു ജനം. കടയ്ക്കൽ ഈയ്യക്കോട് റോഡിൽ ഗവ. ടൗൺ എൽപിഎസിനു സമീപം കടയ്ക്കൽ പഞ്ചായത്ത് കോടതി സമുച്ചയം നിർമിക്കുന്നതിന് 50 സെന്റ് സ്ഥലം വിലയ്ക്കു വാങ്ങി നൽ‌കിയിരുന്നു. ഒട്ടേറെ തവണ സർക്കാർ ബജറ്റിൽ തുക അനുവദിച്ചു.

പക്ഷേ, 17 വർഷമായിട്ടും കെട്ടിടം നിർമാണം നടന്നില്ല. കോടതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഏറെ തവണ സ്ഥലം സന്ദർശിച്ചു. ഒരാഴ്ച മുൻപ് കുടുംബക്കോടതി ക്യാംപ് സിറ്റിങ് ഉദ്ഘാടനം ചെയ്യാൻ എത്തിയ ഹൈക്കോടതി ജഡ്ജിയും ചീഫ് ജ്യൂഡിഷ്യൻ മജിസ്ട്രേറ്റും സ്ഥലം കണ്ടുപോയി. നിലവിൽ കടയ്ക്കൽ മിനി സിവിൽ സ്റ്റേഷനിൽ ആണ് കോടതി പ്രവർത്തിക്കുന്നത്.

കുമ്മിൾ പഞ്ചായത്തിലെ ചിങ്ങേലിയിൽ നിലവിലുള്ള കുളം നീന്തൽക്കുളം ആക്കുമെന്നു മുൻ മന്ത്രി മുല്ലക്കര രത്നാകരനും നിലവിലെ മന്ത്രി ജെ.ചിഞ്ചുറാണിയും പ്രഖ്യാപനം നടത്തി. ബജറ്റിൽ തുക അനുവദിച്ചതായി പ്രഖ്യാപിച്ചിരുന്നു. അതും ഇതുവരെ നടന്നില്ല. കുമ്മിൾ ആയുർവേദ ഡിസ്പെൻസറി ആശുപത്രിയാക്കും എന്നതും പ്രഖ്യാപനത്തിൽ ഒതുങ്ങി. കടയ്ക്കൽ പഞ്ചായത്ത് സ്റ്റേഡിയം ആധുനിക രീതിയിൽ പുനരുദ്ധരിക്കുന്നതും എങ്ങുമെത്തിയില്ല. സ്പോർട്സ് കൗൺസിൽ ഉദ്യോഗസ്ഥർ ഉൾപ്പെടെ പല തവണ സ്ഥലം സന്ദർശിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com