ADVERTISEMENT

കൊല്ലം ∙ കടപ്പാക്കട സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകയുടെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷം  നക്ഷത്ര രാവ് 2023 ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. ജോസഫ് മാർ ദിവന്നാസിയോസ് ഉദ്ഘാടനം ചെയ്തു .ഇടവക വികാരി ഫാ.ഫിലിപ്പ് തരകൻ അധ്യക്ഷത വഹിച്ചു. മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത് ക്രിസ്മസ് സന്ദേശം  നൽകി. ഇടവക ട്രസ്റ്റി ടി.വി ജോർജ്, കൺവീനർ പി.വി ജോർജ്, സെക്രട്ടറി എ.തോമസ് എന്നിവർ പ്രസംഗിച്ചു. കാരൾ ഗീതങ്ങൾ, സൺ‌ഡേ സ്കൂൾ കുട്ടികളുടെ വിവിധ കലാ പരിപാടികൾ, സ്നേഹവിരുന്ന് എന്നിവ നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com