മാതാ അമൃതാനന്ദമയിമഠത്തിൽ ക്രിസ്മസ് ആഘോഷം
Mail This Article
×
കൊല്ലം ∙ അമൃതപുരി മാതാ അമൃതാനന്ദമയി മഠത്തിൽ ക്രിസ്മസ് ആഘോഷിച്ചു. മഠത്തിലെ പ്രധാന പ്രാർഥനാ ഹാളിൽ നടന്ന ക്രിസ്മസ് ആഘോഷങ്ങളിൽ മാതാ അമൃതാനന്ദമയി പങ്കെടുത്തു. വിദേശികളടക്കമുള്ള ആശ്രമഅന്തേവാസികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ലോകശാന്തിക്കായുള്ള പ്രാർഥനയ്ക്കും ഭജനയ്ക്കും നേതൃത്വം നൽകിയ മാതാ അമൃതാനന്ദമയി എല്ലാവർക്കും കേക്ക് പങ്കുവച്ചു നൽകി. അജ്ഞാനത്തിൽ മുങ്ങിയ ജനങ്ങളിൽ ആത്മീയതയുടെ സന്ദേശം പകർന്നു നൽകിയ ക്രിസ്തുവിന്റെ ജീവിതം വഴികാട്ടിയായതിന്റെ ഓർമയാണ് ക്രിസ്മസെന്ന് മാതാ അമൃതാനന്ദമയി ദേവി സന്ദേശത്തിൽ പറഞ്ഞു. സ്‌നേഹത്തിന്റെയും ക്ഷമയുടെയും, കാരുണ്യത്തിന്റെയും, ആത്മസമർപ്പണത്തിന്റെയും പുഷ്പങ്ങൾ കൊണ്ട് ഹൃദയമാകുന്ന പുൽക്കൂട് അലങ്കരിച്ച് അവിടെ സന്നിഹിതനാകാൻ യേശുവിനെ ക്ഷണിക്കാമെന്നും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.