രാഷ്ട്രീയം മാത്രമല്ല ചെണ്ടയും വശമുണ്ട്; കലോത്സവ നഗരിയിൽ താരമായി സി.ആർ.മഹേഷ് എംഎൽഎ
Mail This Article
×
കൊല്ലം ∙ കൗമാര കലോത്സവത്തിലെ മത്സരാർഥികൾക്ക് ആവേശമായി എംഎൽഎ സി.ആർ.മഹേഷ് ചെണ്ടയിൽ വിസ്മയം തീർത്തു. താളവും തായവും മനപ്പാഠമാക്കിയ എംഎൽഎയുടെ പ്രകടനം കാണികളെയും ആവേശഭരിതരാക്കി. പരാതികൾക്കിടയില്ലാതെ മത്സരങ്ങൾ അതിമനോഹരമായാണു നടക്കുന്നതെന്ന് മഹേഷ് പറഞ്ഞു. ആശ്രാമം മൈതാനത്തെ പ്രധാന വേദിക്കു സമീപമായിരുന്നു മഹേഷിന്റെ ചെണ്ടമേളം.
മേള വിദ്വാൻ കണ്ടല്ലൂർ ഉണ്ണികൃഷ്ണന്റെ പുതുപ്പള്ളിയിലെ കളരിയിൽ പഠിച്ച മഹേഷ്, തായമ്പകയിൽ അരങ്ങേറ്റം കുറിച്ചിട്ട് രണ്ടു വർഷത്തോളമായി. അമ്മ ലക്ഷ്മിക്കുട്ടിയമ്മ കുട്ടിക്കാലത്ത് ചെണ്ട അഭ്യസിക്കുകയും റേഡിയോ നിലയങ്ങളിൽ മേളം അവതരിപ്പിക്കുകയും ചെയ്തിരുന്നു. അമ്മയുടെ പിതാവ് കീരിക്കോട് കുഞ്ഞുകൃഷ്ണപ്പണിക്കർ പുല്ലുകുളങ്ങര ക്ഷേത്രത്തിലെ വേലകളി ആശാനും ചെണ്ട വിദ്വാനുമായിരുന്നു.
English Summary:
CR Mahesh MLA at Kerala State School Kalolsavam
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.