ADVERTISEMENT

പരവൂർ∙ പൊഴിക്കര കോങ്ങാലിൽ 4 വയസ്സുകാരനു ഷിഗെല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊഴിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പരവൂർ മുനിസിപ്പൽ പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. കിണറുകളിൽ ക്ലോറിനേഷൻ നടത്തുകയും പ്രദേശവാസികളിൽ ബോധവൽക്കരണം നടത്തുകയും ചെയ്തു.

പനിയും വയറിളക്കവും ഉള്ളവരെ പ്രത്യേകം നിരീക്ഷിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. കോങ്ങാലിൽ പനിയും വയറിളക്കവും മൂലം മരിച്ച 5 വയസ്സുകാരന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഷിഗെല്ല സംബന്ധിച്ച സൂചനകൾ ലഭിക്കാത്തതിനാൽ ആന്തരികാവയവങ്ങൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നു ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. ഷിഗെല്ല സ്ഥിരീകരിച്ച കുട്ടി, അമ്മ, മുത്തശ്ശി എന്നിവരുടെ ആരോഗ്യനില തൃപ്തികരമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com