ADVERTISEMENT

കൊല്ലം∙ കൂടുതൽ വിനോദസഞ്ചാര പാക്കേജുകളുമായി കൊല്ലം കെഎസ്ആർടിസി. 10 നു രണ്ടു യാത്രകൾ- ഗവിയും രാമക്കൽമേടും. 16, 28 തീയതികളിലും ഗവി. 1650 രൂപയാണ് ഒരാൾക്ക്. ബജറ്റ് ടൂറിസം സെല്ലിന്റെ പാണിയേലിപോര് കപ്രിക്കാട് ഉല്ലാസ യാത്രയ്ക്ക് അവസരം. രാമക്കൽമേട്-കാൽവരി മൗണ്ട് യാത്രയും 10 ന്.  1070 രൂപയാണ് നിരക്ക്. അയ്യപ്പൻ കോവിൽ തൂക്കുപാലം, ആമപ്പാറ തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് യാത്ര. 

∙ 11ന് പൊന്മുടി യാത്രയിൽ പേപ്പാറ ഡാം, മീൻമുട്ടി വെള്ളച്ചാട്ടം, കല്ലാർ എന്നിവിടങ്ങളും കാണാം. പ്രവേശന ഫീസുകൾ ഉൾപ്പെടെ ഒരാൾക്ക് 770 രൂപ. 
∙ രണ്ടു ദിവസത്തെ മൂന്നാർ യാത്ര 17 നു രാവിലെ 5 മണിക്ക് ആരംഭിക്കും. താമസം ഉൾപ്പെടെ 1730 രൂപയാണ് നിരക്ക്.
∙ 18 നു പാണിയേലി പോര്, റോസ്മല എന്നിങ്ങനെ രണ്ടു ട്രിപ്പുകൾ. പാണിയേലിപ്പോര് 1050 രൂപയും റോസ്മല എല്ലാ എൻട്രി ഫീസുകളും ഉൾപ്പെടെ 770 രൂപയുമാണ് നിരക്ക്.  
∙ ആറ്റുകാൽ പൊങ്കാല ദിവസമായ 25 നു ഒരു ഫാസ്റ്റ് പാസഞ്ചർ ബസ് എസി ബസുമുണ്ടാകും.
∙ 25ന് ഇല്ലിക്കൽ കല്ല്- ഇലവീഴാപൂഞ്ചിറയിലേക്ക് ഉല്ലാസ യാത്ര. ഫോൺ -9747969768, 0474 2751053.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com