ADVERTISEMENT

കടയ്ക്കൽ∙കിളിമരത്തുകാവ് ശിവ പാർവതി ക്ഷേത്രത്തിലെ അപൂർവ സസ്യങ്ങൾ‍ വിസ്മയമാകുന്ന ഹിമാലയ സാനുക്കളിൽ മാത്രം കണ്ടിരുന്ന കമണ്ഡലു, രാമായണത്തിലെ ഐതിഹ്യ പെരുമയുള്ള ശിംശപാ വൃക്ഷം ഉൾപ്പെടെയാണ് ഇവിടെയുള്ളത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വക ക്ഷേത്രത്തിൽ എല്ലാവിധ സസ്യങ്ങളുടെയും പൂങ്കാവനം ഒരുക്കിയിട്ടുണ്ട്. അക്കൂട്ടത്തിലാണ് കമണ്ഡലു വൃക്ഷവും. സന്യാസിമാർക്ക് കുടിക്കാൻ ജലം കൊണ്ടു പോകാൻ  ഉപയോഗിച്ചിരുന്നതാണ് കമണ്ഡലു വൃക്ഷത്തിന്റെ കായ് എന്നാണ് ഐതിഹ്യം.

കായ്ക്ക് നല്ല വലുപ്പം ഉള്ളതിനാൽ കമ്പും മറ്റും വച്ച് താങ്ങി നിർത്തുകയാണ് ചെയ്യുന്നത്. അഞ്ചും ആറും കിലോ വലുപ്പമുള്ളതാണ് കായ്. രാമായണ കഥയിലെ ശ്രദ്ധേയമാണ് ശിംശപാ വൃക്ഷം. ഈ വൃക്ഷത്തിന്റെ ചുവട്ടിലാണ് രാവണൻ സീതയെ അപഹരിച്ചു കൊണ്ടിരുത്തിയതെന്നാണു ഐതിഹ്യം.വിവിധ ഇനം തുളസി ചെടി, നക്ഷത്ര മരങ്ങൾ, തുടങ്ങിയവയാണ് ഇവിടെ പൂങ്കാവനത്തിലുള്ളത്. ക്ഷേത്രത്തിൽ എത്തുന്നവര്ക്ക്‍ കൗതുകം ഉളവാക്കുന്നതാണ് പൂങ്കാവനം. ക്ഷേത്രോപദേശക സമിതിയാണ് പൂങ്കാവനം ഒരുക്കിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com