കാത്തിരിപ്പിനു വിരാമം; അഞ്ചൽ ബൈപാസ് ഉദ്ഘാടനം 21ന്
Mail This Article
×
അഞ്ചൽ ∙ കാത്തിരിപ്പിനൊടുവിൽ ബൈപാസ് റോഡിന്റെ ഉദ്ഘാടനം തീരുമാനിച്ചു; 21നു വൈകിട്ട് 7നു മരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പാത ഔദ്യോഗികമായി തുറന്നു കൊടുക്കും. ജനങ്ങളുടെ സൗകര്യം കണക്കിലെടുത്ത് നേരത്തേ ഗതാഗതം അനുവദിച്ചിട്ടുണ്ട്. ഉദ്ഘാടനം ആഘോഷമാക്കാൻ പി.എസ്.സുപാൽ എംഎൽഎയുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ തുടങ്ങി. അഞ്ചൽ പ്രദേശത്തിന്റെ വികസനത്തിനു വലിയ തോതിൽ സഹായിക്കുന്ന റോഡിന്റെ പ്രാഥമിക പ്രവർത്തനം തുടങ്ങിയതു 2003 – 04 കാലത്താണ്. എന്നാൽ 2.02 കിലോമീറ്റർ ദൂരമുള്ള പാത പൂർത്തിയാക്കാൻ 20 വർഷത്തോളം വേണ്ടിവന്നു. സർക്കാരുകളുടെ സാമ്പത്തിക പ്രതിസന്ധി, സാങ്കേതിക പ്രശ്നങ്ങൾ എന്നിവ മൂലമാണു നിർമാണം വൈകിയത്. ആയൂർ – അഞ്ചൽ റോഡിലെ കുരിശുമുക്കിൽ നിന്ന് അഞ്ചൽ – പുനലൂർ റോഡിലെ സെന്റ് ജോർജ് സ്കൂൾ വരെയാണു ബൈപാസ് റോഡ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.