ADVERTISEMENT

കൊല്ലം ∙ സ്വതന്ത്രമായി അഭിപ്രായം പറയാൻ കഴിയാത്ത അവസ്ഥയാണ് രാജ്യത്ത് നിലനിൽക്കുന്നതെന്ന് പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. അഭിപ്രായങ്ങൾ പറയുന്നവരെ രാജ്യദ്രോഹിയെന്നും മറ്റും പറഞ്ഞു അറസ്റ്റ് ചെയ്യാം. അറസ്റ്റും നിയമവും പേടിച്ച് ആരും അതിനെതിരെ പ്രതിഷേധിക്കുകയുമില്ല. മലയാള മനോരമയും ബംഗാൾ രാജ്ഭവനു കീഴിലുള്ള കലാക്രാന്തിയും ചേർന്ന് ആശ്രാമം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ സംഘടിപ്പിക്കുന്ന ബംഗാൾ–കേരള മഹോത്സവത്തിന്റെ ഭാഗമായി സത്യജിത് റേയുടെ ഇതിഹാസ ചലച്ചിത്രം  പഥേർ പാഞ്‍ജലിയുടെ പ്രദർശനത്തിനു ശേഷം കാണികളുമായി സംവദിക്കുകയായിരുന്നു അടൂർ.

ആശ്രാമം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ നടക്കുന്ന ബംഗാൾ–കേരള മഹോത്സവത്തിൽ കലാക്ഷേത്ര പ്രീതി മേനോനും സംഘവും അവതരിപ്പിച്ച ഭരതനാട്യം.           ചിത്രം: മനോരമ
ആശ്രാമം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ നടക്കുന്ന ബംഗാൾ–കേരള മഹോത്സവത്തിൽ കലാക്ഷേത്ര പ്രീതി മേനോനും സംഘവും അവതരിപ്പിച്ച ഭരതനാട്യം. ചിത്രം: മനോരമ

ഇന്ത്യൻ സിനിമയിലെ ആദ്യത്തെ പൂർണമായ കലാസൃഷ്ടിയാണ് പഥേർ പാഞ്ജലി. നേരംപോക്ക് എന്നതിൽ നിന്നു കലാസൃഷ്ടിയെന്ന നിലയിൽ സിനിമയെ അടയാളപ്പെടുത്തിയത് ഈ സിനിമയാണെന്നും അടൂർ പറഞ്ഞു.  പ്രസാധകൻ ആശ്രാമം ഭാസി മോഡറേറ്ററായി. മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത് പ്രസംഗിച്ചു. ചിത്രം കാണാൻ ഒട്ടേറെ സിനിമാസ്വാദകരാണ് എത്തിയത്. ബംഗാൾ–കേരള മഹോത്സവത്തൽ ഇന്നലെ സുദേബ് സർക്കാറും സംഘവും രാജ്ബൻഷി സോങ് ആൻഡ് ഡാൻസ് അവതരിപ്പിച്ചു.  തുടർന്നു കലാക്ഷേത്ര പ്രീതി മേനോനും സംഘവും ഭരതനാട്യവും  ത്രയംബക സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസികിലെ കലാമണ്ഡലം ശരത് നാടോടി നൃത്തവും അവതരിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള  ഈസ്റ്റേൺ സോൺ കൾചറൽ സെന്ററിന്റെ സഹായത്തോടെ നടക്കുന്ന മഹോത്സവത്തിന്റെ മുഖ്യ പ്രായോജകർ ഫെഡറൽ ബാങ്ക് ആണ്. സഹ പ്രായോജകർ ജാജീസ് ഇന്നവേഷൻസ്. മഹോത്സവം നാളെ സമാപിക്കും. പ്രവേശനം സൗജന്യം.

ബംഗാൾ–കേരള മഹോത്സവത്തിൽ ഇന്ന് 
വൈകിട്ട് 6.30ന് മുതൽ വിവിധ കലാപരിപാടികൾ. നുപൂർ അക്കാദമി ഓഫ് ആർട്സിലെ കലാമണ്ഡലം ഡോ. മാലിനി ആൻഡ് ടീം അവതരിപ്പിക്കുന്ന കുച്ചിപ്പുടി,  മയ്യനാട് കലാമണ്ഡലം രാജീവ് നമ്പൂതിരി ആൻഡ് ടീം അവതരിപ്പിക്കുന്ന കഥകളി എന്നിവ സാംസ്കാരികോത്സവത്തിന് ഇന്നു മിഴിവേകും. ബംഗാളിലും സമീപ പ്രദേശങ്ങളിൽ നിന്നും ഉത്ഭവിച്ച ജനപ്രിയ നാടോടി സംഗീത രൂപമായ ഭവയ്യ സംഗീതവും ഇന്ന് അരങ്ങേറും. ബംഗാളിൽ നിന്നെത്തിയ സുബേദ് സർക്കാരും സംഘവുമാണ് ഭവയ്യ സംഗീതം അവതരിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com