ADVERTISEMENT

അഞ്ചാലുംമൂട്∙ അഷ്ടമുടിക്കായലിന്റെ മത്സ്യ സമ്പത്തിന്റെ വൈവിധ്യങ്ങളുടെ പ്രദർശനവും ഭക്ഷ്യ മേളയ്ക്കും ഒപ്പം ചേർന്ന് അഷ്ടമുടി കായലിന്റെ ഇഷ്ട കവി കുരീപ്പുഴ ശ്രീകുമാർ. പ്രാക്കുളം ഗവ എൽ.പി.സ്കൂളിലെ കുട്ടികളാണ് കായൽ പെരുമയെന്ന പരിപാടിക്കായി വ്യത്യസ്ത രുചികൾ നിറഞ്ഞ കായൽ വിഭവങ്ങളുമായി സ്കൂളിലെത്തിയത്. വീട്ടിൽ നിന്നു തയാറാക്കി കൊണ്ടു വന്ന വിഭവങ്ങളും ചേരുവകളും അവ തയാറാക്കുന്ന വിധവും കുട്ടികൾ ചാർട്ടിൽ പ്രദർശിപ്പിച്ചു. കവി കുരീപ്പുഴ ശ്രീകുമാർ ഇഷ്ടമുടിക്കായൽ കാവ്യാലാപനം നടത്തി. കവി വാക്കനാട് സുരേഷും കവിതകളുമായി ഒപ്പം ചേർന്നു.

ഭക്ഷ്യമേള തൃക്കരുവ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കായൽ സമ്പത്തുകളുടെ പ്രദർശനത്തിൽ കരിമീൻ, കണമ്പ്, പൂമീൻ, കുഴവാലി തുടങ്ങി 50 ഇനം മീനുകളും കക്കാ എന്നിവയുമുണ്ടായിരുന്നു. പഞ്ചായത്ത് അംഗം ഡാഡു കോടിയിൽ, പിടിഎ പ്രസിഡന്റ് ജാൻവാരിയോസ്, എ.ഇ.ഒ ആന്റണി പീറ്റർ, ഉച്ചഭക്ഷണ പദ്ധതിയുടെ ജില്ലാ ഓഫിസർ സെയ്ഫുദ്ദീൻ, നൂൺ മീൽ ഓഫിസർ സന്തോഷ്, പ്രഥമാധ്യാപകൻ കണ്ണൻ ഷൺമുഖം, അധ്യാപകരായ ജിബി ടി ചാക്കോ, മിനി. ജെ, എസ്.ആർ‍.ജി കൺവീനർ ബിന്ദു എന്നിവർ പ്രസംഗിച്ചു. ജനകീയ ഉച്ചഭക്ഷണ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com