ADVERTISEMENT

കൊട്ടാരക്കര ∙ സോഹോ കോർപറേഷന്റെ സഹകരണത്തോടെ കേരള സ്റ്റാർട്ടപ് മിഷനും ഐഎച്ച്ആർഡിയും ചേർന്നു സ്ഥാപിച്ച സംസ്ഥാനത്തെ ആദ്യത്തെ ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്കിന്റെയും റിസർച് ആൻഡ് ഡവലപ്മെന്റ് സെന്ററിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 3500 ചതുരശ്ര അടി സ്ഥലത്തു സ്ഥാപിച്ച പാർക്ക് 5 വർഷത്തിനുള്ളിൽ 5000 യുവാക്കൾക്കു വ്യവസായ സംരംഭകത്വ മേഖലയിൽ പരിശീലനം നൽകുമെന്നാണു കരുതുന്നത്.

പ്രാദേശിക പ്രതിഭകളെ കണ്ടെത്തി അത്യാധുനിക സാങ്കേതികവിദ്യകളിൽ പരിശീലനം നൽകുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. കൊട്ടാരക്കരയിലെ പോലെ മറ്റു കലാലയങ്ങളിലും ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്കുകൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ ഈ സൗകര്യങ്ങൾ ഉപയോഗിച്ചു കൂടുതൽ നൈപുണ്യം ആർജിക്കാം എന്നും മുഖ്യമന്ത്രി പറഞ്ഞു.

 മന്ത്രി കെ.എൻ.ബാലഗോപാൽ അധ്യക്ഷത വഹിച്ചു. മന്ത്രി ആർ.ബിന്ദു, സംസ്ഥാന ഇലക്ട്രോണിക്സ് - ഐടി സെക്രട്ടറി ഡോ. രത്തൻ യു. ഖേൽക്കർ, സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു, കൊട്ടാരക്കര നഗരസഭ ചെയർമാൻ എസ്.ആർ രമേശ്, ഐഎച്ച്ആർഡി ഡയറക്ടർ ഡോ. വി.എ.അരുൺകുമാർ,‍ സഹസ്ഥാപകൻ ടോണി ജി.തോമസ്, കെഎസ്‌യുഎം സിഇഒ അനൂപ് അംബിക എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com