പോക്സോ കേസ് പ്രതിയെ പിടികൂടി പൊലീസ്
Mail This Article
കൊല്ലം ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒട്ടേറെ തവണ പീഡിപ്പിച്ച പ്രതി പിടിയിൽ. കൊല്ലം വടക്കേവിള പട്ടത്താനം നഗർ-23 പുത്തൻപുര പടിഞ്ഞാറ്റതിൽ ജിതിൻ (26) ആണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചു വശീകരിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയും വീട്ടിൽ നിന്നു കടത്തിക്കൊണ്ടുപോയും കുട്ടിയെ പീഡിപ്പിച്ച ഇയാൾ വിവരം പുറത്തു പറയരുതെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് ചൈൽഡ് വെൽഫെയർ കമ്മിറ്റി വഴി ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു. ഈസ്റ്റ് ഇൻസ്‌പെക്ടർ ഹരിലാലിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ഷബ്‌ന, ആശ, അശോക് കുമാർ, സിപിഒമാരായ ഉമേഷ്, അനു, ശ്രീകുമാർ, രാഹുൽ എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്.