സമൂഹ വിവാഹം: 4 ജോഡി വധൂവരന്മാർ വിവാഹിതരായി
Mail This Article
പാരിപ്പള്ളി ∙കൊടിമൂട്ടിൽ ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് സമൂഹ വിവാഹത്തിൽ 4 ജോഡി വധൂവരന്മാർ വിവാഹിതരായി. ക്ഷേത്രയോഗം ട്രസ്റ്റ്, ഉത്സവ സംഘാടക സമിതി എന്നിവയുടെ നേതൃത്വത്തിലാണ് സമൂഹ വിവാഹം നടന്നത്. ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ മുഖ്യകാർമികത്വവും വഹിച്ചു.സമ്മേളനത്തിൽ കല്ലുവാതുക്കൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.ശാന്തിനി അധ്യക്ഷത വഹിച്ചു.ക്ഷേത്രയോഗം ട്രസ്റ്റ് പ്രസിഡന്റ് കെ. ഗോപിനാഥൻ, ശാന്തി കൃഷ്ണ ദാസൻ പോറ്റി എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ചു. ജി.എസ്.ജയലാൽ എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം സരിതാ പ്രതാപ്, ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഡി.സുഭദ്രാമ്മ, പഞ്ചായത്ത് അംഗങ്ങളായ ഉഷാകുമാരി, എൽ.ബിന്ദു, എസ്.വിജയൻ, കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പാപ്പച്ചൻ, ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണൻ, ട്രസ്റ്റ് സെക്രട്ടറി എസ്. പ്രകാശൻ സമൂഹവിവാഹ സബ് കമ്മിറ്റി കൺവീനർ ജയചന്ദ്രൻ ചാനൽ വ്യൂ എന്നിവർ പ്രസംഗിച്ചു.