ADVERTISEMENT

പത്തനാപുരം∙ വ്യാപകമായി തീ പടർന്നു കടശേരി മല കത്തിയമരുന്നു. കടശേരി തേക്കുമല, കൊന്നമല, നീർവിള, ഭാഗങ്ങളിലായാണ് തീ പടരുന്നത്. രണ്ടര കിലോമീറ്റർ അകലം വീതം പല ഭാഗങ്ങളിലായാണ് തീ പടരുന്നത്.  തീ പടരുന്ന സ്ഥലത്തു നിന്ന് ഒരു കിലോമീറ്ററിനുള്ളിൽ ജനവാസ മേഖലയാണ്. വനത്തിൽ വലിയ മരങ്ങൾക്കു വരെ തീ പിടിച്ചു. വ്യത്യസ്ത സ്ഥലങ്ങളിൽ ഒരേ സമയം തീ പിടിക്കുന്നത് എങ്ങനെയെന്ന സംശയം ബാക്കിയാണ്. 

മുൻ വർഷങ്ങളിൽ ഈ ഭാഗങ്ങളിൽ തീ പിടിച്ചിട്ടില്ല. പ്രദേശവാസികളാണ് തീ പടരുന്നത് ആദ്യം കാണുന്നത്. ജനപ്രതിനിധികളടക്കം പുന്നലയിൽ നിന്ന് ഈ സ്ഥലങ്ങളിലെത്തിയിട്ടും ഉദ്യോഗസ്ഥരുടെ ഇടപെടൽ ഉണ്ടായില്ലെന്നു നാട്ടുകാർ പറഞ്ഞു. കിഴക്കൻ മലയോര മേഖലയിൽ സാധാരണ ഗതിയിൽ ചെറിയ രീതിയിൽ മാത്രമാണ് തീ പടരുക. മണിക്കൂറുകൾക്കുള്ളിൽ അണയ്ക്കാനും കഴിയും. എന്നാൽ കടശേരി ഭാഗത്ത് വ്യത്യസ്ത മലകളിലായി ഒരേ സമയം തീ പടർന്നു പിടിക്കുന്നതിനു പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന സംശയം ശക്തമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com