ചിറ്റുമല: കുന്നുകയറിയെത്തി നെടുംകുതിരകൾ; ഉത്സവവർണങ്ങളിൽ...
Mail This Article
×
കിഴക്കേ കല്ലട ∙ ആരവങ്ങൾക്കു നടുവിലൂടെ നെടുംകുതിരകൾ കുന്നു കയറി ചിറ്റുമല ദുർഗാദേവി ക്ഷേത്രത്തിലെത്തി; ദേവിക്കു വലം വച്ചു. കല്ലട വലിയപള്ളിയിൽ നിന്ന് ആരംഭിച്ച പള്ളിവാതുക്കൽ വണ്ടിക്കുതിര ക്ഷേത്രത്തിൽ എത്തിയതോടെയാണ് ആറാട്ട് ആരംഭിച്ചത്. 16 കരകളിൽനിന്നു പഴയാർ - മറവൂർ, താഴം, ചിറ്റുമല, മതിലകം, കാവിൽ കടവ്, ഉപ്പൂട്, കോയിക്കൽ മുറി എന്നീ 7 നെടുംകുതിരകളാണു കുന്ന് കയറി ക്ഷേത്രത്തിൽ എത്തിയത്. നെടുംകുതിരയെടുപ്പ് അവസാനിച്ചതോടെ മറ്റു കെട്ടുകാഴ്ചകൾ ആരംഭിച്ചു. ആറാട്ട് എഴുന്നള്ളത്തിനു ശേഷം ഉത്സവം കൊടിയിറങ്ങി. നെടുംകുതിരകളെ കാണാൻ വിദേശികളടക്കം പതിനായിരങ്ങളാണ് എത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.