ADVERTISEMENT

ചവറ∙ പ്ലസ്ടു വിദ്യാർഥിയായ പെൺകുട്ടിയെ കടത്തിക്കൊണ്ടു പോകാനെത്തിയ സംഘം വീടാക്രമിച്ചു. അഞ്ചു പേർക്ക് പരുക്കേറ്റു. രണ്ടു പേർ അറസ്റ്റിൽ. പെൺകുട്ടി ഇന്നലെ തെക്കുംഭാഗം സ്റ്റേഷനിൽ ഹാജരായി. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ കക്കാക്കുന്ന് പൂമുറ്റത്ത് വീട്ടിൽ അഭിനോ സുനിൽ (23), സഹോദരൻ അക്വിനോ സുനിൽ (25) എന്നിവരാണ് അറസ്റ്റിലായത്. 

പെൺകുട്ടിയുടെ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും തെക്കുംഭാഗത്തെ ബന്ധുവിനുമാണ് മർദനമേറ്റത്. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ശനി രാത്രി 10ന് ചവറ സൗത്ത് വടക്കുംഭാഗത്തായിരുന്നു സംഭവം. പൊലീസ് പറയുന്നത്:  പെൺകുട്ടിയെ അഭിനോ കടത്തിക്കൊണ്ടു പോകുമെന്ന് ഭയന്ന്  കുട്ടി ബന്ധുക്കളോടൊപ്പം  നടയ്ക്കാവിലെ ബന്ധു വീട്ടിലേക്ക് മാറിയിരുന്നു. 

ഇതറിഞ്ഞ യുവാവും സംഘവും ബൈക്കുകളിലും കാറുകളിലുമായി ഇവിടെ എത്തുകയും വീടാക്രമിച്ചു ബന്ധുക്കളെ പരുക്കേൽപിച്ചു പെൺകുട്ടിയുമായി കടക്കുകയുമായിരുന്നു. എന്നാൽ അഭിനോയെയും സഹോദരനെയും നാട്ടുകാർ തടഞ്ഞ് വച്ചു തെക്കുംഭാഗം പൊലീസിനു കൈമാറി. 

അക്രമി സംഘം വീടിനും കേടുപാടു വരുത്തി. വീടുകയറി ആക്രമണത്തിനു കേസെടുത്ത പൊലീസ് പിടിയിലായ ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ ഇനി 5 പേർ കൂടി പിടിയിലാകാനുണ്ട്. പൊലീസ് ഇൻസ്പെക്ടർ വി.പ്രസാദ്, എസ്ഐമാരായ സലിം, മണിലാൽ, സജികുമാർ, എഎസ്ഐ രഞ്ജിത്ത് എന്നിവരാണ് അന്വേഷണത്തിനു നേതൃത്വം നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com