ഉന്നം തെറ്റി; വന്ദേഭാരതിന്റെ ചില്ല് തകർത്തത് മാവിലെറിഞ്ഞ കല്ലെന്ന് പൊലീസ്
Mail This Article
×
കൊല്ലം∙ വന്ദേഭാരത് ട്രെയിനിനു നേരെ കല്ലേറ് ഉണ്ടായ സംഭവത്തിന് പിന്നിൽ മാവിന് കല്ലെറിഞ്ഞ കുട്ടികളെന്ന് കണ്ടെത്തിയതായി അന്വേഷണം സംഘം. ആർപിഎഫും, റെയിൽവേ പൊലീസും ഇന്നലെ നടത്തിയ അന്വേഷണത്തിലാണ് കുട്ടികൾ റെയിൽവേ പാളത്തിന് സമീപത്തു നിന്ന മാവിലേക്ക് എറിഞ്ഞ കല്ലാണ് ഉന്നം തെറ്റി ട്രെയിനിന്റെ ചില്ല് തകർത്തതെന്നു കണ്ടെത്തുകയായിരുന്നു.
ഇരവിപുരം കാവൽപുരയ്ക്ക് സമീപത്താണ് ശനി വൈകിട്ട് 4.45ന് തിരുവനന്തപുരത്തു നിന്നു കാസർകോട്ടേക്കു പോയ വന്ദേഭാരത് ട്രെയിനിന്റെ ബി 6 ബോഗിയിലെ ചില്ലുകൾ കല്ലേറിൽ തകർന്നതായി കണ്ടെത്തിയത്. കുട്ടികളെല്ലാം 10 വയസ്സിന് താഴെയുള്ളവരായതിനാലും അബദ്ധത്തിൽ കല്ല് കൊണ്ടതാണെന്നു മനസ്സിലായതിനാലും മറ്റു നടപടികൾ എടുത്തിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.