ADVERTISEMENT

പുനലൂർ ∙ ബൈക്കും പിക്കപ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് കത്തി നശിക്കുകയും മൂന്നു പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇന്നലെ  സന്ധ്യയോടെ മൂവാറ്റുപുഴ – പുനലൂർ സംസ്ഥാന ഹൈവേയിൽ മുക്കടവ് പാലത്തിന് സമീപമാണ് സംഭവം. അലിമുക്ക് ഭാഗത്തു നിന്നും പുനലൂരിലേക്ക് പോയ അലിമുക്കു സ്വദേശി ബിബിൻ (30) ഓടിച്ചിരുന്ന ബൈക്ക് പുനലൂരിൽ നിന്നും വന്ന പിക്കപ് വാനിൽ  ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. ബൈക്ക് തീപിടിച്ച് പൂർണമായും കത്തി നശിച്ചു. 

റോഡിലേക്ക് തെറിച്ചുവീണ ബിബിന് ഗുരുതര പരുക്കു പറ്റി. പിക്കപ് വാനിന്റെ പിന്നിൽ വന്ന ഓട്ടോറിക്ഷ പിക്കപ് വാനിൽ ഇടിച്ച് മറിയുകയും ചെയ്തു. ഓട്ടോറിക്ഷ ഓടിച്ചിരുന്ന കരവാളൂർ സ്വദേശി മാത്യുവിന്റെ കാൽമുട്ടിനു പരുക്കു പറ്റി. ഇരുവരെയും പുനലൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിസ്സാര പരുക്ക് പറ്റിയ പിക്കപ് ഡ്രൈവർ തിരുവനന്തപുരം സ്വദേശി ഹരി പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. അഗ്നിരക്ഷാസേന എത്തിയാണ് അഗ്നിക്കിരയായ ബൈക്കിന്റെ തീ കെടുത്തിയത്.20 മിനിറ്റോളം ഹൈവേയിൽ ഗതാഗതവും സ്തംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com